ബി എസ് എഫിലേക്ക് അപേക്ഷ ക്ഷണിച്ചു

ബി എസ് എഫിലേക്ക് അപേക്ഷ ക്ഷണിച്ചു

കോണ്‍സ്റ്റബിള്‍ (ട്രേഡ്‌സ്മാന്‍) തസ്തികയില്‍ ബോര്‍ഡര്‍ സെക്യൂരിട്ടി ഫോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്‍മാര്‍ക്ക് മാത്രം അപേക്ഷിച്ചാല്‍ മതി. മൊത്തം 1074 ഒഴിവുകളാണ് ഉള്ളത്. ഒഴിവുകള്‍ താല്‍കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ശമ്പളം: 5200-20200 രൂപ. 2000 രൂപ ഗ്രേഡ് പേ.

പ്രായം: 1.8.2017ന് 1823 വയസ്, സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ നിയമാനുസൃത ഇളവ് ലഭിക്കും.

ശാരീരിക യോഗ്യത: ഉയരം 167.5 സെ.മീ. എസ്.ടി വിഭാഗക്കാര്‍ക്ക് യഥാക്രമം 162.5 സെ.മീ 7681 കാഴ്ചശക്തി. 6/6, 6/9 രണ്ടു കണ്ണിനും കണ്ണടയില്ലാതെ. പരന്നപാദം, കോങ്കണ്ണ്, കൂട്ടിമുട്ടുന്ന കാല്‍മുട്ട് എന്നിവ അയോഗ്യതയാണ്.

യോഗ്യത : എസ്.എസ്.എല്‍.സി./തത്തുല്യം. അതത് ട്രേഡില്‍ രണ്ടുവര്‍ഷ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഐ.ടി.ഐ/ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഒരു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ അതത് ട്രേഡിലോ ബന്ധപ്പെട്ട ട്രേഡിലോ ഉള്ള രണ്ടുവര്‍ഷ ഐ.ടി.ഐ ഡിപ്‌ളോമ.

എഴുത്തുപരീക്ഷയുടെ സിലബസ് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ www.bsf.nic.in ല്‍ ലഭ്യമാണ്.

www.bsf.nic.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ വിജ്ഞാപനം വായിച്ച് നോക്കുക. ഇതേ വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുള്ള അപേക്ഷാ ഫോമിന്റെയും അഡ്മിറ്റ് കാര്‍ഡിന്റെയും മാതൃക ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് എ4 സൈസ് പേപ്പറില്‍ തയ്യാറാക്കി പൂരിപ്പിച്ച് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് പ്രായം, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികള്‍ സഹിതം 2017 ഒക്ടോബര്‍ 22 ന് മുന്‍പ് ലഭിക്കുന്ന രീതിയില്‍ അയച്ച് കെടുക്കുക.

Post Your Comments Here ( Click here for malayalam )
Press Esc to close