ഫിദ-
നടന് കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘ബ്രദേഴ്സ് ഡേ’യുടെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. ബുള്ളറ്റില്‍ ചാരി പൃഥ്വിരാജ് ചിരിച്ചു നില്ക്കുന്ന ലുക്കാണ് പുറത്തുവന്നത്.
ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാര്ട്ടിന്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദര്‍ നിര്‍വഹിക്കുന്നു. ഫോര്‍ മ്യൂസിക്കിലൂടെ നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.