തെറ്റിദ്ധാരണയില്‍ മുങ്ങിത്താഴുന്ന പുതു തലമുറ

തെറ്റിദ്ധാരണയില്‍ മുങ്ങിത്താഴുന്ന പുതു തലമുറ

 

തെറ്റായ ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരാണ് ന്യൂജന്‍ തലമുറ. അത് പലപ്പോഴും അവരുടെ ആരോഗ്യത്തെപ്പോലും ബാധിക്കാറുണ്ട്. ഗര്‍ഭധാരണത്തിന്റെ കാര്യത്തിലും മുലയൂട്ടലിന്റെ കാര്യത്തിലുമെല്ലാം ഈ തെറ്റിദ്ധാരണകള്‍ പലര്‍ക്കുമുണ്ട്. മുലയൂട്ടിയാല്‍, അമ്മമാരുടെ സൗന്ദര്യം പോകുമെന്നാണ് പൊതുവേയുള്ള ഒരു ധാരണ. എന്നാല്‍, ഈ ധാരണ അങ്ങേയറ്റം തെറ്റാണെന്ന് മാത്രമല്ല, മുലയൂട്ടുന്നതിലൂടെ അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍ ചെറുതല്ല എന്നതാണ് സത്യം. മുലയൂട്ടലിന്റെ കാര്യത്തിന്റെ സാക്ഷരകേരളത്തിന്റ് അവസ്ഥ അത്ര നല്ലതൊന്നുമല്ല. സംസ്ഥാനത്ത്, നവജാത ശിശുക്കളുടെ അമ്മമാരില്‍ അഞ്ചില്‍ മൂന്നുപേര്‍ മാത്രമേ കുഞ്ഞുങ്ങള്‍ക്ക് ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്കുന്നുള്ളൂ. എന്നാല്‍ ഇതു സംബന്ധിച്ച ദേശീയ ശരാശരിയാവട്ടെ 65 ശതമാനവുമാണ്.
മുലയൂട്ടലിലൂടെ അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍ നിരവധിയാണ്. പ്രസവത്തോട് അനുബന്ധിച്ച് അമ്മമാരില്‍ കൂടുന്ന ശരീരഭാരം മുലയൂട്ടലിലൂടെ കുറക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രസവത്തിനു ശേഷമുള്ള രക്തസ്രാവം പെട്ടെന്ന് നിലയ്ക്കുന്നതിനും മുലയൂട്ടല്‍ കാരണമാകും. അണ്ഡാശയ അര്‍ബുദം, സ്തനാര്‍ബുദം, പ്രമേഹം, അസ്ഥിതേയല്‍ എന്നിവയുടെ സാധ്യത കുറയ്ക്കാനും മുലയൂട്ടല്‍ സ്ത്രീകളെ സഹായിക്കും. കൂടാതെ, മുലയൂട്ടല്‍ ഒരു ഗര്‍ഭനിരോധന മാര്‍ഗം കൂടിയാണ്. അടുത്ത ഗര്‍ഭധാരണം തടയാനും മുലയൂട്ടലിലൂടെ കഴിയും എന്ന് പഠനങ്ങള്‍ പറയുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികബന്ധം ശക്തമാക്കാനും മുലയൂട്ടല്‍ സഹായിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close