ബ്രാന്‍ഡിംഗ് എങ്ങിനെയാവണം…

ബ്രാന്‍ഡിംഗ് എങ്ങിനെയാവണം…

 

പലപ്പോഴും സംരംഭകര്‍ ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് ബ്രാന്റിംഗ്. പലപ്പോഴും നിസാരമാണെന്ന് തോന്നാറുണ്ടെങ്കിലും വ്യവസായത്തില്‍ ബ്രാന്‍ഡിംഗിന് മതിയായ പ്രാധാന്യമുണ്ട്. ഒരു കമ്പനിയും അത് പിന്തുണക്കുന്ന മൂല്യങ്ങളെയും നല്‍കുന്ന വാഗ്ദാനങ്ങളെയുംകുറിച്ച് ഉപഭോക്താക്കളുടെ മനസില്‍ സൃഷ്ടിക്കുന്ന ഇമേജാണ് ബ്രാന്‍ഡിംഗ്. ഏറ്റവും മികച്ചനിലയില്‍ ബ്രാന്‍ഡിംഗ് നടത്തുന്നവര്‍ക്കുമാത്രമെ ഇന്നത്തെ വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിയൂ. ഇനി എങ്ങിനെയൊക്കെ ബാന്‍ഡിംഗ് മെച്ചപ്പെടുത്താമെന്ന് നോക്കാം.
സംരംഭത്തിന്റെ പേരും ലോഗോയും തെരഞ്ഞെടുക്കുകയെന്നതാണ് ആദ്യത്തെ പടി. ഉപഭോക്താവുമായി വേഗത്തില്‍ കണക്റ്റ് ചെയ്യുന്നതാകണം പേരും ലോഗോയും. ഉല്‍പ്പന്നമായാലും സേവനമായാലും അത് കൃത്യമായി വിശദമാക്കാനും പേരിനും ലോഗോക്കും കഴിയണം. ഉപഭോക്താവ് ആരെന്ന് മനസിലാക്കുകയാണ് രണ്ടാമത്തെ ഘട്ടം. നിങ്ങളുടെ സംരംഭത്തിന്റെ ഉപഭോക്താവ് ആരെന്ന് ആദ്യം മനസാലിക്കുക. നിങ്ങളുടെ ഉല്‍പ്പനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുക.
വാഗ്ദാനത്തില്‍ വിശ്വസ്ഥത കാട്ടുകയാണ് പിന്നീട് വേണ്ടത്.നിങ്ങളുടെ ബ്രാന്‍ഡ് ഉപഭോക്താവിന് നല്‍കുന്ന അനുഭവം തികച്ചും വ്യത്യസ്തമായിരിക്കണം. ഉറപ്പില്ലാത്ത കാര്യങ്ങള്‍ വാഗ്ദാനം ചെയ്യരുത്.
പബ്ലിസിറ്റിക്ക് വേണ്ടിയുളള മെറ്റീരിയലുകള്‍ ഏറ്റവും ലളിതമായിരിക്കണം. കഴിയുന്നത്ര സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും ഇവ ഉപയോഗിക്കുക. പരസ്യത്തിലും മറ്റും അനാവശ്യവിവരങ്ങള്‍ നല്‍കി ബ്രാന്‍ഡിന്റെ പ്രധാന പോയിന്റുകള്‍ക്ക് കിട്ടേണ്ട ശ്രദ്ധ നഷ്ടപ്പെടുത്തരുത്. കമ്പനിയില്‍നിന്നുളള എല്ലാ കമ്യൂണിക്കേഷനും ലളിതമായിരിക്കണം, തെറ്റുകള്‍ വരുത്താന്‍ പാടില്ല.
ഓര്‍ക്കേണ്ട മറ്റൊരു കാര്യം എല്ലാ കാര്യത്തിലും നിങ്ങളുടെ ടീമിനെ ഉള്‍പ്പെടുത്തുകയെന്നതാണ്. അവരാണ് നിങ്ങളുടെബ്രാന്‍ഡ് അമ്പാസിഡര്‍മാര്‍. ആളുകളുടെ ജിജ്ഞാസയുണര്‍ത്തുന്ന എന്തെങ്കിലും കാര്യങ്ങള്‍ നിങ്ങളുടെ ബ്രാന്‍ഡിംഗിന്റെ ഭാഗമാക്കുക. ഉപഭോക്താക്കള്‍ക്കിടയില്‍ ബ്രാന്‍ഡ് കൂടുതല്‍ പരിചിതമാകാനും അവര്‍ക്ക് പെട്ടന്ന് ഓര്‍മിക്കാനും ഇത് സഹായിക്കും.
നിങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിലയെന്ത് തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മിഷന്‍ സ്‌റ്റേറ്റ്‌മെന്റ് തയ്യാറാക്കുക. ഗുണമേന്‍മയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ട. ചെയ്യുന്ന ജോലിയുടെ ഡെഡ്‌ലൈന്‍ കൃത്യമായി പാലിക്കുക. സോഷ്യല്‍ മീഡിയയില്‍യില്‍ സജീവമാകുക. ആളുകളിലേക്ക് എത്താന്‍ ഇതിലും മികച്ചൊരു പ്ലാറ്റ്‌ഫോമില്ല. സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്‌പോലും കമ്പനി ശക്തമായി നിലനില്‍ക്കുന്നുണ്ടെന്ന് ജനങ്ങളെ അറിയിക്കാന്‍ എന്തെങ്കിലും പബ്ലിസിറ്റി പരിപാടികള്‍ സംഘടിപ്പിക്കണം. ബ്രാന്‍ഡിംഗ് രീതികള്‍ ഇടിക്കിടെ റിവ്യൂ ചെയ്യണം. ആവശ്യമുളളവ മുടക്കംകൂടാതെ അപ്‌ഡേറ്റ് ചെയ്യുകമാവാം.

Post Your Comments Here ( Click here for malayalam )
Press Esc to close