ഫിദ
കൊച്ചി: കേരളത്തില്‍ തുടക്കം കുറിച്ച ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ബി.പി.എല്‍ രണ്ടാംവരവില്‍ ഗൃഹോപകരണങ്ങളുടെ വില്‍പ്പന പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കും. ഷോറൂമുകളിലൂടെയും ചില്ലറവ്യാപാരികള്‍ വഴിയും ഇനി ടി.വിയും വാഷിംഗ് മെഷീനുമൊന്നും വില്‍്ക്കില്ല. ബംഗലുരു ആസ്ഥാനമാക്കിയ ബി.പി.എല്‍ പ്രമുഖ ഓണ്‍ലൈന്‍ കമ്പനിയായ ആമസോണ്‍ വഴിയാണ് വില്‍പ്പന നടത്തുന്നതെന്ന് ബി.പി.എല്‍. കോര്‍പ്പറേറ്റ് സ്ട്രാറ്റജി മേധാവി മന്‍മോഹന്‍ ഗണേഷ് പറഞ്ഞു. നിലവില്‍ ഉല്‍പ്പദനത്തേക്കാള്‍ വിപണനം നടക്കുന്നുണ്ട്.
ടി.വി., മൈക്രോവേവ് ഓവന്‍, എയര്‍ കണ്ടിഷണര്‍, റഫ്രിജറേറ്റര്‍ എന്നിവയാണ് ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നത്. അടുത്ത ഒരു വര്‍ഷം കൊണ്ട് വില്‍പ്പനയില്‍ മൂന്നിരട്ടി വര്‍ദ്ധന പ്രതീക്ഷിക്കുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ മറ്റുത്പന്നങ്ങളുടെ വില്പന നേരിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ബി.പി.എല്ലിന്റെ മൈക്രോവേവ് ഓവന്‍, വാഷിംഗ് മെഷീന്‍ എന്നിവക്ക് കേരളത്തില്‍ മികച്ച വിപണി ലഭിക്കുന്നുണ്ടെന്ന് ആമസോണ്‍ ഗൃഹോപകരണ വിഭാഗ.