ബി.പി.സി.എല്ലിനെ വില്‍ക്കാന്‍ കേന്ദ്ര നീക്കം

ബി.പി.സി.എല്ലിനെ വില്‍ക്കാന്‍ കേന്ദ്ര നീക്കം

ഫിദ-
കൊച്ചി: രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ (ബി.പി.സി.എല്‍.) ഭൂരിഭാഗം ഓഹരികള്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശ എണ്ണക്കമ്പനിക്ക് വില്‍ക്കാനൊരുങ്ങുന്നു. ബി.പി.സി.എല്ലില്‍ കേന്ദ്ര സര്‍ക്കാരിന് നിലവില്‍ 53.3 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
രാജ്യത്തെ എണ്ണവിതരണ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാനും മത്സരം വളര്‍ത്താന്‍ വിദേശ കമ്പനികള്‍ക്ക് അവസരം നല്‍കാനും കേന്ദ്ര സര്‍ക്കാരിന് താത്പര്യമുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ചര്‍ച്ചകള്‍ ആരംഭ ദിശയിലാണെന്നും അവര്‍ പറഞ്ഞു.
ബി.പി.സി.എല്ലിനെ സ്വകാര്യവത്കരിക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി സര്‍ക്കാരിന് ആവശ്യമാണ്. ലോകത്തിലെ തന്നെ വലിയ കമ്പനികളില്‍ ഒന്നായ സൗദി അരാംകോയ്ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. റഷ്യയില്‍നിന്നുള്ള റോസ്‌നെഫ്റ്റ് രാജ്യത്ത് നിക്ഷേപം തുടങ്ങിയിട്ടുണ്ട്.
ഈ വര്‍ഷം പൊതുമേഖലാ ഓഹരി വില്‍പ്പനയിലൂടെ 1.05 ലക്ഷം കോടി രൂപയുടെ വലിയ ലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. നികുതി വരുമാനം കുറഞ്ഞുനില്‍ക്കുന്നതിനാല്‍ ധനക്കമ്മി 3.3 ശതമാനമായി കുറക്കുക സര്‍ക്കാരിന് ശ്രമകരമാകുമെന്നാണ് വിലയിരുത്തല്‍. ബി.പി.സി.എല്ലിന്റെ ഓഹരികള്‍ വിറ്റഴിക്കുന്നതു വഴി നികുതിവരുമാനത്തിലെ നഷ്ടം ഒരു പരിധി വരെ മറികടക്കാന്‍ കഴിയും.

 

Post Your Comments Here ( Click here for malayalam )
Press Esc to close