കുപ്പിവെള്ളത്തിന്റെ വില 12 രൂപയായി നിജപ്പെടുത്താന്‍ ഓര്‍ഡിനന്‍സ്

കുപ്പിവെള്ളത്തിന്റെ വില 12 രൂപയായി നിജപ്പെടുത്താന്‍ ഓര്‍ഡിനന്‍സ്

ഗായത്രി
തിരു: കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 12 രൂപയായി നിജപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരും. സംസ്ഥാനത്ത് എപ്രില്‍ രണ്ടു മുതല്‍ ഒരു ലിറ്റര്‍ കുടിവെള്ളം 12 രൂപക്കു വില്‍ക്കാന്‍ കുടിവെള്ള നിര്‍മ്മാണ കമ്പനികള്‍ (മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍) തീരുമാനിച്ചിരുന്നു. എന്നാല്‍ ആ തീരുമാനം വിതരണക്കാരും വ്യാപാരികളും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു. 20 രൂപക്കാണ് ഇപ്പോഴും ഒരു ലിറ്റര്‍ വെള്ളം വില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമം മൂലം കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ തീരുമാനിച്ചത്.
12 രൂപക്കു വിറ്റാല്‍ ലാഭം കുറയുമെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാപാരികള്‍ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നത്. വില കുറച്ചതായി രേഖപ്പെടുത്തിയ കുപ്പിവെള്ളം കടകളില്‍ എത്തിച്ചിട്ടും വ്യാപാരികള്‍ വില കുറച്ചില്ല. മാത്രമല്ല, വില കുറവ് രേഖപ്പെടുത്തിയ കമ്പനികളെ ഒഴിവാക്കി 20 രൂപ രേഖപ്പെടുത്തിയ ബഹുരാഷ്ട്ര കമ്പനികളുടെ വെള്ളം വില്‍ക്കാന്‍ വ്യാപാരികള്‍ താത്പര്യം കാണിച്ചു. ഇതോടെ വില കുറയ്ക്കാന്‍ തീരുമാനിച്ച കമ്പനികളുടെ കച്ചവടം കുറഞ്ഞു.
തുടര്‍ന്ന് കുപ്പിവെള്ള നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ വിപണിയിലെ പ്രതിസന്ധി മന്ത്രി പി.തിലോത്തമനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് നിയമം മൂലം വില നിയന്ത്രിക്കാന്‍ തീരുമാനമുണ്ടാകുന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close