ആരോഗ്യത്തിന് ബെസ്റ്റ് കട്ടന്‍ ചായ

ആരോഗ്യത്തിന് ബെസ്റ്റ് കട്ടന്‍ ചായ

ഗായത്രി
കട്ടന്‍ചായ ആരോഗ്യകരമായ പാനീയ മാണെന്ന് പഠനം. കാലിഫോര്‍ണിയ ലൊസാഞ്ചലസ് സര്‍വകലാശാലയിലെ പ്രഫ. സൂസെയ്ന്‍ ഹെന്നിംഗ്‌സാണ് പുതിയ വാദങ്ങളുമായി രംഗത്തെത്തിയത്. കട്ടന്‍ചായ എത്രവേണമെങ്കിലും കുടിച്ചോളൂ എന്നാണ് അവര്‍ പറുന്നത്. പൊണ്ണത്തടി കുറയ്ക്കാന്‍ കട്ടന്‍ചായ ബെസ്റ്റാണത്രെ. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍ എന്ന രാസവസ്തുവാണ്കരളിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. കട്ടന്‍ചായ മാത്രമല്ല, ഗ്രീന്‍ടീയും ശരീരത്തിലെ അതിസൂക്ഷ്മ ജീവികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തി ദഹനവ്യവസ്ഥയെ ഉള്‍പ്പടെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നതാണെന്നാണ് ഇവരുടെ പഠനം വെളിപ്പെടുത്തുന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close