കുതിച്ചു ചാടി ബിറ്റ്‌കോയിന്‍

കുതിച്ചു ചാടി ബിറ്റ്‌കോയിന്‍

ഫിദ
കൊച്ചി: ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സിയായ ‘ബിറ്റ്‌കോയിനി’ന്റെ മൂല്യം ഒരു ലക്ഷം ഡോളറിലേക്ക് കുതിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് പ്രവചനം. അതായത്, ഒരു ബിറ്റ്‌കോയിന് ഏതാണ്ട് 65 ലക്ഷം രൂപ
2008ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ച അമേരിക്കന്‍ലെബനീസ് വംശജനായ ഹെഡ്ജ് ഫണ്ട് മാനേജര്‍ നാസിം നിക്കോളാസ് താലിബ് ആണ് ബിറ്റ്‌കോയിന്‍ വിലയെക്കുറിച്ച് പ്രവചനവുമായി എത്തിയിരിക്കുന്നത്. 5,000 ഡോളറോ 10,000 ഡോളറോ കടന്നതുപോലെ ഒരു ലക്ഷം ഡോളര്‍ കടക്കുമെന്ന് പറയാതിരിക്കാനാവില്ലെന്നാണ് അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തിലൂടെ പ്രവചിച്ചത്. ബിറ്റ്‌കോയിനിന്റെ അവധി വ്യാപാരം ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പായിരുന്നു ഈ പ്രവചനം.
ബിറ്റ്‌കോയിനില്‍ ശരിക്കുള്ള വില്‍പ്പനക്കാര്‍ തീരെയില്ല. അതിനാല്‍ അതിന്റെ ലഭ്യതയില്‍ കുറവുണ്ട്. കാലം കഴിയുംതോറും ഉത്പാദകരുടെ എണ്ണവും കുറയും. ഇതൊക്കെയാണ് വില വര്‍ധന്ക്ക് കാരണമായി അദ്ദേഹം നിരത്തുന്നത്.
അതേസമയം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ.) ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സികളുടെ നഷ്ടസാധ്യത വിവരിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. വെറും സാങ്കല്‍പ്പികമായ ഒരു വസ്തുവിന്റെ മേല്‍ വ്യാപാരം നടത്തുന്നത് നഷ്ടത്തിനേ വഴിവയ്ക്കുകയുള്ളൂവെന്നാണ് ആര്‍.ബി.ഐ. മുന്നറിയിപ്പ് നല്‍കുന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close