ബിനാമി വ്യാപാരികളായ മൂന്ന് മലയാളികളെ നാടുകടത്തും

ബിനാമി വ്യാപാരികളായ മൂന്ന് മലയാളികളെ നാടുകടത്തും

അളക ഖാനം-
സകാക്ക: സൗദി അറേബ്യയുടെ വടക്കന്‍ അതിര്‍ത്തി മേഖലയിലെ സകാക്കയില്‍ ബിനാമി കച്ചവടം നടത്തിയതിന് പിടിയിലായ മൂന്ന് മലയാളികളെ നാടുകടുത്തും. ഭക്ഷ്യവസ്തുക്കളുടെ മൊത്ത, ചില്ലറ വ്യാപാര മേഖലയില്‍ സ്വന്തം നിലക്ക് സ്ഥാപനം നടത്തിയതിനാണ് ഇവരെ ശിക്ഷിച്ചത്. ഒരാള്‍ക്ക് ആറ് മാസവും ബാക്കി രണ്ട് പേര്‍ക്ക് നാല് മാസവും തടവുശിക്ഷയാണ് സകാക്ക ക്രിമിനല്‍ കോടതി വിധിച്ചത്. ഇവര്‍ക്ക് നിയമ ലംഘനം നടത്താന്‍ അവസരമേകിയ സ്വദേശി പൗരന് ഉള്‍പ്പെടെ മൂന്ന് ലക്ഷം റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്. സ്ഥാപനം അടപ്പിക്കുകയും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം മലയാളികളെ നാടുകടത്തും. കൂടാതെ പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍നിന്ന് ഇവര്‍ക്ക് ആജീവനാന്ത വിലക്കുമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമലംഘനവും ഇതിനുള്ള ശിക്ഷയും കുറ്റക്കാരുടെ സ്വന്തം ചെലവില്‍ പ്രാദേശിക പത്രത്തില്‍ പരസ്യം ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close