ബിഗില്‍ യന്തിരനെ മറികടന്നു

ബിഗില്‍ യന്തിരനെ മറികടന്നു

ഫിദ-
വിജയ് നായകനായ ബിഗില്‍ രജനികാന്ത് നായകനായ യന്തിരന്റെ കളക്ഷന്‍ റെക്കാഡ് മറികടന്നു.17 ദിവസം കൊണ്ട് 287 കോടിയാണ് ബിഗില്‍ സ്വന്തമാക്കിയത്. യന്തിരന്റെ ആഗോള ഗ്രോസ് കളക് ഷന്‍ 286 കോടിയാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ ബിഗില്‍. ബാഹുബലി ദ കണ്‍ക്ലൂഷന്‍ (1738 കോടി), ബാഹുബലി ദ ബിഗിനിംഗ് (566 കോടി ), സാഹോ(407 കോടി ) എന്നിവയാണ് ബിഗിലിന് മുന്നിലുള്ള ചിത്രങ്ങള്‍. ഇന്ത്യക്ക് പുറത്തു നിന്ന് ബിഗില്‍ മികച്ച കളക്ഷനാണ് നേടുന്നത്. ഫ്രാന്‍സില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ദക്ഷിണേന്ത്യന്‍ ചിത്രമെന്ന ക്രെഡിറ്റും ബിഗില്‍ സ്വന്തമാക്കി. 34000 പേരാണ് ഇതിനോടകം ഫ്രാന്‍സില്‍ ബിഗില്‍ കണ്ടത്. സിംഗപ്പൂരില്‍ നിന്ന് ബിഗില്‍ നേടിയത് 13കോടി രൂപയോളമാണ്.
മലേഷ്യയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമെന്ന നേട്ടവും ബിഗില്‍ ( 22 കോടി )കൈവരിച്ചു. ഫുട്ബാളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ വിജയ് ചിത്രം സംവിധാനം ചെയ്തത് ആറ്റ്‌ലിയാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close