ഭൂമിക്ക് താരാട്ട് പാടിയ കവയിത്രി

ഭൂമിക്ക് താരാട്ട് പാടിയ കവയിത്രി

 

ഭൂമിക്ക് താരാട്ട് പാടുന്ന കവയിത്രിയാണ് ഗോമതി ആലക്കാടന്‍. തനിക്ക് ചുറ്റിലും കാണുന്ന ജീവിതാനുഭവങ്ങളുടെ കയ്പ്പും മധുരവും തൊട്ടറിഞ്ഞ് സാന്ത്വനിപ്പിക്കുന്ന ഗോമതിയുടെ കവിതകള്‍ക്ക് അതുകൊണ്ട് തന്നെ ഒരു താരാട്ട് പാട്ടിന്റെ ഈണവും താളവുമുണ്ട്. ഈ അടുത്തിടെ പുറത്തിറങ്ങിയ ‘ഭൂമിക്കൊരു താരാട്ട്’ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കവിതാസമാഹാരമാണ്. കഴിഞ്ഞുപോയ കാലത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ മനസില്‍ കൊണ്ടു നടക്കുകയും അതിന്റെ വര്‍ണ രേണുക്കള്‍ സ്വരുകൂട്ടുകയും ചെയ്യുന്ന കവിതകളാണ് ഭൂമിക്കൊരു താരാട്ടില്‍.
ആമുഖത്തില്‍ പറഞ്ഞത് പോലെ ‘ ചിരിതൂകിയകലുന്നമ്പിളി’ പോലെയും ‘ശരമാരി പെയ്‌തൊഴുകുന്ന മുറ്റം’പോലെയുമാണ് കവയിത്രിയുടെ കവിതാ സങ്കല്‍പ്പം. പുതുമഴയില്‍ പെയ്‌തൊഴിയുന്ന ഓര്‍മ്മപ്പെയ്ത്തില്‍ എല്ലാം മറന്നിരിക്കാന്‍ കൊതിക്കുന്ന കവി മനസ്സ്. കുട്ടിക്കാലവും കൂസൃതിയും നഷ്ടസ്മൃതികളും ആയിരം ലിപികളാലൊഴുക്കി പാലായി തീര്‍ക്കുന്നു പല കവിതകളും. അതുകൊണ്ട് തന്നെ കാലത്തെ അതിജീവിക്കാന്‍ ഗോമതിയുടെ കവിതകള്‍ക്ക് കഴിയും.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES