ആര്‍ ഇയെ മറികടക്കാന്‍ പുത്തന്‍ ബൈക്കുമായി ബെനെലി

ആര്‍ ഇയെ മറികടക്കാന്‍ പുത്തന്‍ ബൈക്കുമായി ബെനെലി

മുംബൈ: റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350നെ മറികടക്കാന്‍ ബെനെലി പുത്തന്‍ ബൈക്കുമായി രംഗത്ത്. എന്‍ഫീല്‍ഡ് ക്ലാസിക് രൂപസാദൃശ്യമുള്ള ഇംപീരിയാലെ 400 ബെനെലി അവതരിപ്പിച്ചു കഴിഞ്ഞു. മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് എതിരാളിയെ വെല്ലുന്ന പുതിയ താരത്തെ ബെനെലി അവതരിപ്പിച്ചത്. ഇന്ത്യയെ ലക്ഷ്യമിട്ടാണ് പുത്തന്‍ മോഡല്‍ അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ബെനെലിയുടെ പുതിയ മോഡല്‍ ഇവിടെ പുറത്തിറക്കാനാണ് സാധ്യത. രണ്ടു ലക്ഷത്തില്‍ താഴെയാകും വില എന്നാണ് സൂചന.
സിംഗിള്‍ സിലിണ്ടര്‍ (373.5) സിസി എന്‍ജിനാണ് ഇംപീരിയാലെയുടെ കരുത്ത്. 5500 ആര്‍പിഎമ്മില്‍ 19 ബിഎച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. ഉയര്‍ന്നിരിക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്‌റ്റൈലിഷ് ലുക്ക് നല്‍കും. സുരക്ഷ ഉറപ്പാക്കാന്‍ ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും ഇതില്‍ കമ്പനി നല്‍കിയിട്ടുണ്ട്. ബോഡിയില്‍ പല ഇടങ്ങളിലായി ക്രോം ഫിനിഷിങ്, സാഡില്‍ ബാഗ് എന്നിവ കരുത്തന്‍ പരിവേഷത്തിന് ചേര്‍ന്നതാണ്. ഹെഡ്‌ലൈറ്റ്, ഫ്യുവല്‍ ടാങ്ക്, സീറ്റ്, ഹാന്‍ഡില്‍ ബാര്‍ തുടങ്ങി മിക്ക ഭാഗങ്ങളും എന്‍ഫീല്‍ഡ് ക്ലാസിക്കുമായി ഏറെ സാമ്യം പുലര്‍ത്തുന്നു. റിയര്‍ സൈഡ് അല്‍പം വ്യത്യസ്തമാണ്. 200 കിലോഗ്രാം ഭാരവും വാഹനത്തിനുണ്ട്. വരുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ബെനെലി ഇംപീരിയല്‍ 400 ഇന്ത്യന്‍ലെത്തിച്ചേക്കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close