500 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് ജിഎസ്ടിയില്ല

500 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് ജിഎസ്ടിയില്ല

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: സര്‍ക്കസ്, ഡാന്‍സ്, നാടകം, അവാര്‍ഡ്ദാനം, സംഗീതകച്ചേരി, സ്‌പോര്‍ട്‌സ് തുടങ്ങിയവക്ക് 500 രൂപ വരെയുള്ള ടിക്കറ്റുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി. നേരത്തേ 250 രൂപ വരെയായിരുന്നു ഒഴിവ്.
ജനുവരി 18 ലെ ജിഎസ്ടി കൗണ്‍സില്‍ തീരുമാനപ്രകാരമുള്ള ഈ കുറയ്ക്കലിന്റെ വിജ്ഞാപനം ജനുവരി 25നു പുറപ്പെടുവിച്ചു. അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, തീം പാര്‍ക്കുകള്‍, വാട്ടര്‍ പാര്‍ക്കുകള്‍, ജോയ് റൈഡുകള്‍ തുടങ്ങിയവയുടെ പ്രവേശന ടിക്കറ്റിന് 28 ശതമാനമായിരുന്ന ജിഎസ്ടി 18 ശതമാനമാക്കിയുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close