ബെല്ല തോണിന്റെ അഡള്‍ട്ട് ചിത്രം സെപ്റ്റംബറില്‍

ബെല്ല തോണിന്റെ അഡള്‍ട്ട് ചിത്രം സെപ്റ്റംബറില്‍

അളക ഖാനം-
പോണ്‍ ഹബ് ഏറ്റവും പുതിയ അഡള്‍ട്ട് ചിത്രം അടുത്തമാസം പ്രീമിയര്‍ പ്രദര്‍ശനത്തിനെത്തുന്നു. ‘ഹെര്‍ ആന്റ് ഹിം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹോളിവുഡ് നടിയും ഗായികയുമായ ബെല്ല തോണ്‍ ആണ്. ജര്‍മ്മനിയിലെ ഓള്‍ഡന്‍ബര്‍ഗ് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ സെപ്റ്റംബര്‍ 11ന് ആണ് ‘ഹെര്‍ ആന്റ് ഹിമ്മിന്റെ പ്രീമിയര്‍. റോമിയോജൂലിയറ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സൃഷ്ടിച്ച കഥാപാത്രങ്ങളാണ് ചിത്രത്തിലേതെന്നും എന്നാല്‍ ലൈംഗികതയുടെ അതിപ്രസരമുള്ളതായിരിക്കുമെന്നും പോണ്‍ഹബ് വൈസ് പ്രസിഡന്റ് കോറി െ്രെപസ് പറഞ്ഞു.
ആദ്യം തന്റെ ആഗ്രഹം ക്രിസ്മസ് പശ്ചാത്തലമാക്കിയുള്ള ഒരു ഹൊറര്‍ ചിത്രമായിരുന്നെന്ന് ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോയില്‍ ബെല്ല തോണ്‍ പറഞ്ഞു. പക്ഷേ ദൃശ്യവത്കരിക്കാനായത് മനോഹരവും അലൗകികവുമായ ഒരു കാഴ്ചപ്പാട് ആണെന്നും. സ്ത്രീപുരുഷ ബന്ധങ്ങളിലെ മേല്‍ക്കോയ്മയും വിധേയത്വവുമൊക്കെയാണ് സാധാരണ അഡള്‍ട്ട് സിനിമകളില്‍ കാണാനാവുകയെന്നും എന്നാല്‍ ‘ഹെര്‍ ആന്‍ഡ് ഹിം’ അങ്ങനെ ആയിരിക്കില്ലെന്നും ബെല്ല പറഞ്ഞു.
അബെല്ല ഡേഞ്ചര്‍, സ്‌മോള്‍ ഹാന്‍ഡ്‌സ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. റാപ്പ് സംഗീതജ്ഞരായ ബ്രൂക്ക് കാന്‍ഡി, യംഗ് എം.എ എന്നിവരാണ് പോണ്‍ഹബിന്റെ ‘വിഷനറീസ് ഡയറക്ടേഴ്‌സ്’ സിരീസിലെ മുന്‍ചിത്രങ്ങള്‍ സംവിധാനം ചെയ്തത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close