
വിഷ്ണു പ്രതാപ്
സോഷ്യല്‍ മീഡിയകളില്‍ തനിക്ക് വലിയ താല്‍പ്പര്യമില്ലെന്ന് ബോളിവുഡില്‍ ബെബോ എന്ന് ഓമനപ്പോരുള്ള കരീന കപൂര്‍.
ഇനി അത് ഉണ്ടാവുമെന്നും തോന്നുന്നില്ല. സ്വന്തം ജീവിതത്തില്‍ ഏറെ സ്വകാര്യത ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ സ്വന്തമായി അക്കൗണ്ട് ഇല്ലെന്നത് ശരിയാണ്. പക്ഷേ എന്റെ ജീവിതം അവിടെയുണ്ട്. ആ തരത്തില്‍ ഞാനത് ആസ്വദിക്കുന്നുമുണ്ട്. സ്വന്തമായി അവിടെ ഫോട്ടോയും വീഡിയോയുമൊന്നും പോസ്റ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും കരീന മറുപടി പറഞ്ഞു.
ഒരു ചിത്രത്തിന്റെ സെറ്റിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സോഷ്യല്‍ മീഡിയായില്‍ സജീവമായിട്ടുള്ളവരാണ് ഒട്ടുമിക്ക എല്ലാ നടീ നടന്മാരും. എന്നാല്‍ കരീന കപൂറിന് ഒരു ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ല.