രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ ഇനി ടിവിയില്‍ ഗര്‍ഭനിരോധന ഉറയുടെ പരസ്യമില്ല.
കുട്ടികള്‍ക്ക് കാണാന്‍ യോജിച്ചതല്ലാത്തതിനാലാണ് ഈ സമയത്ത് പരസ്യം പ്രദര്‍ശിപ്പിക്കരുതെന്ന് ടിവി ചാനലുകള്‍ക്ക് കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്. ചില ചാനലുകളില്‍ പകല്‍ സമയം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഗര്‍ഭനിരോധന ഉറയുടെ പരസ്യം കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് നിയന്ത്രണം കൊണ്ടുവന്നത്. ഇത്തരം പരസ്യങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ച് മന്ത്രാലയത്തിന് നിരവധി പരാതികളും ലഭിച്ചിരുന്നു.