ബാങ്ക് ഓഫ് മൊറീഷ്യസില്‍ നിന്ന് ഓണ്‍ലൈന്‍ വഴി 143 കോടി കവര്‍ന്നു

ബാങ്ക് ഓഫ് മൊറീഷ്യസില്‍ നിന്ന് ഓണ്‍ലൈന്‍ വഴി 143 കോടി കവര്‍ന്നു

ഗായത്രി-
മുംബൈ: ദക്ഷിണ മുംബൈയിലെ നരിമാന്‍ പോയന്റിലുള്ള ബാങ്ക് ഓഫ് മൊറീഷ്യസ് ശാഖയുടെ ഓണ്‍ലൈന്‍ സംവിധാനം ഹാക്ക് ചെയ്ത് 143 കോടി രൂപ കവര്‍ന്നതായി പരാതി. ഒരാഴ്ച മുമ്പാണ് ബാങ്ക് അധികൃതര്‍ മുംബൈ പോലിസിന്റെ എകണോമിക്‌സ് ഒഫന്‍സ് വിംഗിന് പരാതി നല്‍കിയത്.
സര്‍വര്‍ ഹാക്ക് ചെയ്ത് പണം ഇന്ത്യക്ക് പുറത്തുള്ള വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് എക്കണോമിക്‌സ് ഒഫന്‍സ് വിംഗ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുണ്ടൊയെന്ന് പരിശോധിക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ബാങ്കിന്റെ ഓണ്‍ലൈന്‍ സംവിധാനം ഹാക്ക് ചെയ്ത് പണം കവര്‍ന്ന മൂന്നാമത്തെ സംഭവമാണിത്. െചന്നൈയിലെ സിറ്റി യൂണിയന്‍ ബാങ്കില്‍ നിന്ന് 34 കോടി രൂപയും പൂണെയിലെ കോസ്‌മോസ് ബാങ്കില്‍ നിന്ന് 94 കോടി രൂപയുമാണ് മുമ്പ് ഓണ്‍ലൈന്‍ ഹാക്കര്‍മാര്‍ കവര്‍ന്നത്. കോസ്‌മോസ് ബാങ്ക് ഓണ്‍ലൈന്‍ കവര്‍ച്ച കേസില്‍ ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close