
വിഷ്ണു പ്രതാപ്
കൊച്ചി: ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആര്‍ബിഐ. ആധാറും ബാങ്ക് അക്കൗണ്ടുകളും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയെന്ന വിവരാവകാശ മറുപടി പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ആര്‍ബിഐ.
പ്രിവെന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് നിയമങ്ങള്‍ പ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവെന്നും ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്നും ആര്‍ബിഐ പ്രസ്താവനയില്‍ അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ച് തുടങ്ങണമെന്നും അതിന് മറ്റൊരു ഉത്തരവിന്റെ ആവശ്യമില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. ഡിസംബര്‍ 31 ആണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന അവസാന തിയതിയെന്നും അതില്‍ മാറ്റമില്ലെന്നും ആര്‍ബിഐ അറിയിച്ചു.