അളകാ ഖാനം-
ധാക്ക: പെണപ്പെരുപ്പ ഭീഷണിയില്‍ ബംഗ്ലാദേശ്. വന്‍ തോതിലുള്ള ഇന്ധന വിലവര്‍ധനവാണ് ശ്രീലങ്കയെ പോലെ രാജ്യത്ത് പണപ്പെരുപ്പ ഭീഷണി സൃഷ്ടിക്കുന്നത്. 86 ടാക്കയായിരുന്ന ഒരു ലിറ്റര്‍ പെട്രോളിന്റെ വില 44 ടാക്ക വര്‍ധിച്ച് 130ല്‍ എത്തി. ഡീസല്‍ വില 42.5 ശതമാനം വര്‍ധിച്ച് 114 ടാക്കയായി.
1971ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില വര്‍ധനവാണിത്. പൊതുമേഖല വിതരണ കമ്പനികളുടെ സബ്സിഡി ഭാരം കുറയ്ക്കുന്നതിനാണ് വില വര്‍ധിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്ന വിശദീകരണം.
കടുത്ത വില വര്‍ധനക്കെതിരെ രാജ്യത്ത് ഇപ്പോള്‍ പ്രതിഷേധം ശക്തമാണ്. ഒറ്റയടിക്ക് ഇന്ധനവില ഇത്രയധികം വര്‍ധിച്ചത് പണപ്പെരുപ്പം വഷളാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.