
ഫിദ-
നടന്‍ ബാബു ആന്റണി ബോളിവുഡിലേക്ക്. അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തിലാണ് അദ്ദേഹം വേഷമിടുന്നത്. ഒരു പ്രധാനവേഷമായിരിക്കും താന്‍ കൈകാര്യം ചെയ്യുക എന്ന് ബാബു ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിനിമയുടെ മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാബു ആന്റണിയുടെ ആറാമത്തെ ബോളിവുഡ് ചിത്രമാണിത്. 1988 ല്‍ പുറത്തിറങ്ങിയ ഹത്യ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 2012 ല്‍ പുറത്തിറങ്ങിയ എക് ദിവാനാ ഥാ എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണെത്താണ്ടി വരുവായ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം. തമിഴ് പതിപ്പിലും അദ്ദേഹം തന്നെയാണ് ആ കഥാപാത്രമായി വേഷമിട്ടത്.