‘ആയുര്‍ സ്റ്റാട്ടു’മായി സി.ഐ.ഐ

‘ആയുര്‍ സ്റ്റാട്ടു’മായി സി.ഐ.ഐ

ഗായത്രി-
കൊച്ചി: ആയുര്‍വേദ മേഖലയില്‍ പുത്തന്‍ സംരംഭകത്വ ആശയങ്ങള്‍ പ്രോത്‌സാഹിപ്പിക്കാനായി കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സി.ഐ.ഐ) ‘ആയുര്‍ സ്റ്റാര്‍ട്ട് 2018’ മത്സരം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കുന്ന പത്ത് മികച്ച ആശയങ്ങള്‍ക്ക് സംരംഭകത്വ, വാണിജ്യ മേഖലയിലെ മുന്‍നിരക്കാരുടെ മെന്ററിംഗ് പിന്തുണ ലഭ്യമാക്കും.
കേരളത്തില്‍ ആയുര്‍വേദ നിര്‍മ്മാതാക്കളുടെ എണ്ണം 1,150ല്‍ നിന്ന് 650ലേക്ക് ചുരുങ്ങിക്കഴിഞ്ഞു. പുത്തന്‍ ഉത്പന്നങ്ങളല്ല, ആയുര്‍വേഗ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന ആശയങ്ങളാണ് ഇപ്പോള്‍ പ്രോത്‌സാഹിപ്പിക്കപ്പെടേണ്ടത്.
കേരളത്തിന്റെ വിനോദ സഞ്ചാരമേളയുടെ മൊത്തം വരുമാനമായ 33,000 കോടി രൂപയില്‍ 30 ശതമാനം ആരോഗ്യ മേഖലയില്‍ നിന്നാണ്. അതില്‍ത്തന്നെ, 80 ശതമാനം പങ്കുവഹിക്കുന്നത് ആയുര്‍വേദ മേഖലയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, സംരംഭകര്‍ തുടങ്ങിയവര്‍ക്ക് ആയുര്‍സ്റ്റാര്‍ട്ടില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന് ഫോണ്‍ : 04844012300, വെബ്‌സൈറ്റ്് : ംംം.ഴഹീയമഹമ്യൗൃ്‌ലറമൗൊാശ.േരീാ എന്നിവയില്‍ ബന്ധപ്പെടാം.

 

Post Your Comments Here ( Click here for malayalam )
Press Esc to close