അവാര്‍ഡുകള്‍ വാരി ‘അവറാന്‍’

അവാര്‍ഡുകള്‍ വാരി ‘അവറാന്‍’

എംഎം കമ്മത്ത്-
തിരു: വന്യമായ ജീവിത പ്രതിസന്ധികള്‍, ഒരു സാധാരണ മനുഷ്യനെ, എങ്ങനെ മൃഗമാക്കി മറ്റുന്നു? എന്ന സത്യം തുറന്നുകാണിച്ച ഹ്രസ്വ ചിത്രം ‘അവറാന്‍’ അവാര്‍ഡുകള്‍ വാരിക്കൂട്ടി. ഷൈജു ചിറയത്ത് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ‘അവറാന്‍’ ആറ് ‘ട്രാവന്‍കോര്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ്’കളാണ് കരസ്ഥമാക്കിയത്. നല്ല തിരക്കഥ, സംവിധാനം, നടന്‍, ചിത്രം, ഛായാഗ്രഹണം, സൗണ്ട് ഡിസൈന്‍ എന്നിവക്കാണ് അവാര്‍ഡുകള്‍ ലഭിച്ചത്.
കോവഡ് കാലത്ത് ഒട്ടനേകം ചിത്രങ്ങളാണ് യൂട്യൂബിലൂടെയും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും നമ്മുക്ക് മുന്‍പിലേക്ക് എത്തിയത്.
ഹൃദയസ്പര്‍ശിയായ കഥാതന്തുവിനെ, ജനമനസ്സുകളില്‍ ആകാംക്ഷയുളവാക്കുന്ന രീതിയിലാണ് ‘അവറാന്‍ന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് സുപരിചിതമായ ഒരു സാമൂഹിക വിഷയത്തെ, അതിന്റെ ഗൗരവം തെല്ലും നഷ്ടപ്പെടാതെ, അവതരിപ്പിച്ചു എന്നുവേണം പറയാന്‍.
ഉധ്വേകഗജനകമായ സന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കി, ഓരോ ഷോട്ടുകളിലും സൂക്ഷ്മമായ ചില ഏടുകള്‍ കാഴ്ച്ചക്കാരനിലേക്ക് നല്‍കുന്നതുകൊണ്ടുതന്നെ ഇതൊരു സംവിധായകന്റെ സിനിമയാണെന്ന് വ്യക്തമായി പറയാം. അവറാന്റെ നീണ്ട കാത്തിരുപ്പിന്റെ കഥ പറയുന്ന ഈ ഹ്രസ്വ ചിത്രം, ഓരോ നിമിഷവും കാഴ്ചക്കാരന്റെ ചിന്താമണ്ഡലങ്ങളെ പിടിച്ചുലയ്ക്കും. ചിത്രത്തിന്റെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങും വിധമാണ് എസ്‌ജെ ഗോഡ്‌സണ്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം- നജീബ്ഖാന്‍. ചിത്രത്തില്‍ അവറാനായി വേഷമിട്ടിരിക്കുന്നത് സിഖ് സജീവാണ്. ഐമി ഫിലിംസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍, PRO അബു താഹിര്‍ ബിന്‍ അബു ബക്കറാണ്്. മാഗസിന്‍ പിക്‌ചേര്‍സ് യുട്യൂബ് റിലീസ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍, അമ്പിളി, മിഥുന, വിനു അയ്യമ്പുഴ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിര്‍മ്മാണം- ജിജോ മാനികാഥന്‍, എഡിറ്റിങ്ങ്- നീരജ് മുരളി, അസോസിയേറ്റ് ഡയറക്ടര്‍- മനീഷ് കെ തോപ്പില്‍, ഇഫക്റ്റുസ്- സജീവ് കരിപ്പായില്‍, കല- ആദിത്യന്‍ സജീവ്, അസിസ്റ്റന്റ് സൗണ്ട് എഞ്ചിനീയര്‍- മുകുല്‍ എസ്, സൗണ്ട് എഞ്ചിനീയര്‍- മനോജ് മാത്യു, ഡിസൈന്‍- അധിന്‍ ഒല്ലൂര്‍, കളര്‍ ഗ്രേഡിംഗ്, കോഫിഹില്‍സ്, കളറിസ്റ്റ്- ആല്‍വിന്‍ ടോമി, സ്റ്റുഡിയോ- ടീം മീഡിയ, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്- അയിലിയന്‍, അന്ന റോബിന്‍.

Post Your Comments Here ( Click here for malayalam )
Press Esc to close