ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന പ്രാബല്യത്തില്‍

ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന പ്രാബല്യത്തില്‍

ഗായത്രി-
തിരു: ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന പ്രാബല്യത്തില്‍. ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപയാക്കി വിജ്ഞാപനം പുറത്തിറങ്ങി. ടാക്‌സി മിനിമം നിരക്ക് 150ല്‍നിന്ന് 175 രൂപയായി ഉയര്‍ന്നു. ഈ തുകക്ക് അഞ്ചുകിലോമീറ്റര്‍ യാത്ര ചെയ്യാം. ഓട്ടോറിക്ഷക്ക് മിനിമം നിരക്കില്‍ ഒന്നര കിലോമീറ്റര്‍ യാത്ര ചെയ്യാം. ഓട്ടോറിക്ഷക്ക് മിനിമം നിരക്കുകഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 13 രൂപ നല്‍കണം. ടാക്‌സിക്ക് കിലോമീറ്ററിന് 17 രൂപ നല്‍കണം.

 

Post Your Comments Here ( Click here for malayalam )
Press Esc to close