ഓട്ടോടാക്‌സി ചാര്‍ജുകള്‍ വര്‍ധിപ്പിക്കും

ഓട്ടോടാക്‌സി ചാര്‍ജുകള്‍ വര്‍ധിപ്പിക്കും

ഫിദ-
കൊച്ചി: സംസ്ഥാനത്ത് ഓട്ടോ റിക്ഷ, ടാക്‌സി ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനുള്ള സാഹചര്യം ഒരുങ്ങി. ആട്ടോറിക്ഷാ മിനിമം ചാര്‍ജ് 20ല്‍ നിന്നു 30 ആക്കണമെന്നും ടാക്‌സിയുടേത് 150ല്‍ നിന്നു 200 ആക്കണമെന്നും കാണിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. അടുത്ത മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് പരിഗണിക്കുമെന്നാണറിയുന്നത്.
കിലോമീറ്റര്‍ ചാര്‍ജ് ഓട്ടോക്ക് 12 രൂപയായും ടാക്‌സിക്ക് 15 രൂപയായും നിശ്ചിയിക്കണമെന്നും ശുപാര്‍ശയുണ്ട്.
ഇതിനിടെ നിരക്കുകള്‍ കൂട്ടണമെന്നാവശ്യപ്പെട്ട് ഓട്ടോ ടാക്‌സി തൊഴിലാളികള്‍ 18 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയോഗം തീരുമാനിച്ചു.
2014 ഒക്ടോബര്‍ ഒന്നിനാണ് ഏറ്റവും ഒടുവില്‍ ഓട്ടോ ടാക്‌സി നിരക്കുകള്‍ വര്‍ദ്ധപ്പിച്ചത്. മിനിമം നിരക്ക് യഥാക്രമം 15ല്‍ നിന്നും 20 ആയും 100ല്‍ നിന്നും 150 രൂപയും ഉയര്‍ത്തുകയായിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close