ഓട്ടോകള്‍ക്ക് ഇനി പ്രത്യേക ഡ്രൈവിംഗ് ലൈസന്‍സ് വേണ്ട

ഓട്ടോകള്‍ക്ക് ഇനി പ്രത്യേക ഡ്രൈവിംഗ് ലൈസന്‍സ് വേണ്ട

ഗായത്രി-
തിരു: ഓട്ടോ റിക്ഷകള്‍ക്കായുള്ള പ്രത്യേക ഡ്രൈവിംഗ് ലൈസന്‍സ് ജനുവരി മുതല്‍ വേണ്ട, ലൈറ്റ് മോട്ടോര്‍ െ്രെഡവിംഗ് ലൈസന്‍സുള്ളവര്‍ക്കെല്ലാം ഓടിക്കാം. ജനുവരിയില്‍ രാജ്യത്താകെ ഈ മാറ്റം നടപ്പിലാകും. ഡ്രൈവിംഗ് ലൈസന്‍സ് ശ്യംഖല സാരഥി എന്ന സോഫ്ട്‌വെയറിലേക്കു മാറുന്നതോടു കൂടിയാണ് ഈ മാറ്റം. ഓട്ടോറിക്ഷ ഓടിക്കണമെങ്കില്‍ പ്രത്യേക ലൈസന്‍സും ടെസ്റ്റും പൊതുവാഹനമായതിനാല്‍ ബാഡ്ജും വേണമായിരുന്നു. സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് ബാഡ്ജ് ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ പ്രത്യേക ലൈസന്‍സ് എന്ന നിബന്ധന തന്നെ ഒഴിവാക്കുകയാണ്. ഇതോടൊപ്പം ഹെവിവാഹന ലൈന്‍സന്‍സുകളെല്ലാം ഏകീകരിച്ച് ഒന്നാക്കും. ജനുവരിയില്‍ 13 അക്ക വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ സംവിധാനവും നടപ്പിലാക്കും. ആദ്യ രണ്ട് നമ്പരുകള്‍ ഓഫീസ് കോഡും അടുത്ത നാലു നമ്പരുകള്‍ വര്‍ഷവും അവസാന ഏഴ് നമ്പരുകള്‍ ലൈസന്‍സ് വിതരണ നമ്പരുമായിരിക്കും. വാഹന രജിസ്‌ട്രേഷന്‍ നടപടികളും ഓണ്‍ലൈന്‍ വഴിയാക്കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close