ഫിദ
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ കസ്റ്റംസ് നികുതി ഉയര്‍ത്തിയ സാഹചര്യത്തില്‍ പ്രമുഖ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡിയുടെ മോഡലുകളുടെ വില ഏപ്രില്‍ മുതല്‍ നാല് ശതമാനം (ഒരു ലക്ഷം രൂപ മുതല്‍ ഒമ്പത് ലക്ഷം രൂപവരെ) ഉയരും. 35.35 ലക്ഷം രൂപ വിലയുള്ള ഔഡി ക്യൂ3 മുതല്‍ 2.63 കോടി രൂപ വിലയുള്ള ഔഡി ക്യൂ8 സ്‌പോര്‍ട്‌സ് കാര്‍ വരെയുള്ള മോഡലുകളാണ് ഔഡി ഇന്ത്യയില്‍ വിറ്റഴിക്കുന്നത്. കസ്റ്റംസ് നികുതി, വിദ്യാഭ്യാസ സെസുമായി ബന്ധപ്പെട്ട സാമൂഹികക്ഷേമ സര്‍ചാര്‍ജ് എന്നിവ വര്‍ധിപ്പിച്ച ബജറ്റിലെ നടപടിയാണ് വില വര്‍ദ്ധന്ക്ക് കളമൊരുക്കിയത്. കസ്റ്റംസ് നികുതി വര്‍ധനയുടെ പരമാവധി ഭാരം കമ്പനി ഏറ്റെടുത്തശേഷമാണ് ഈ വില വര്‍ധന തീരുമാനിച്ചത്.