നടി ആക്രമിക്കപ്പെട്ട കേസ്: കാവ്യയുടെ മാതാപിതാക്കളുടെ മൊഴിയടുത്തു

നടി ആക്രമിക്കപ്പെട്ട കേസ്: കാവ്യയുടെ മാതാപിതാക്കളുടെ മൊഴിയടുത്തു

ഫിദ-
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവന്റെ മാതാപിതാക്കളുടെയും ദിലീപിന്റെ സഹോദരിയുടെയും മൊഴി രേഖപ്പെടുത്തി. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തത്. ചോദ്യം ചെയ്യലിനായി മൂന്ന് പേര്‍ക്കും െ്രെകംബ്രാഞ്ച് സംഘം നോട്ടീസ് നല്‍കിയിരുന്നു.

കാവ്യ മാധവന്റെ അമ്മ ശ്യാമള, അച്ഛന്‍ മാധവന്‍ ദിലീപിന്റെ സഹോദരിയായ സബിത എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. കാവ്യ ഉപയോഗിച്ചിരുന്ന ഫോണ്‍ സംബന്ധിച്ചും ബാങ്ക് ലോക്കര്‍ സംബന്ധിച്ചും മാതാപിതാക്കളില്‍ നിന്നും പോലീസ് വിവരം തേടി.

സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കാവ്യ വിളിച്ചിരുന്ന നമ്പര്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ആ നമ്പര്‍ താന്‍ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു കാവ്യ പറഞ്ഞത്. ഇക്കാര്യം നുണയാണെന്ന് നേരത്തേ ക്രൈംബാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പരിശോധനയില്‍ ഈ ഫോണ്‍ നമ്പര്‍ കാവ്യയുടെ അമ്മ ശ്യാമളയുടെ പേരിലാണ് എടുത്തതെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അമ്മ ശ്യാമളയെ ചോദ്യം ചെയ്തത്.

മൊബൈല്‍ സേവന ദാതാക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സിം ശ്യാമളയുടെ പേരിലാണ് എടുത്തതെന്ന് കണ്ടെത്തിയത്. വിവാഹത്തിന് മുന്‍പ് ഈ നമ്പര്‍ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close