ഇപ്പോഴും അജ്മാനില്‍ തന്നെ; താനും ഭര്‍ത്താവും ഒളിവിലല്ല

ഇപ്പോഴും അജ്മാനില്‍ തന്നെ; താനും ഭര്‍ത്താവും ഒളിവിലല്ല

അളക ഖാനം-
ഏഷ്യാനെറ്റിലെ അല്‍ഫോന്‍സാമ്മയെന്ന പരമ്പരയിലെ ടൈറ്റില്‍ കഥാപാത്രമായി എത്തിയ താരമാണ് അശ്വതിയെന്ന പ്രസില്ല ജെറിന്‍. വിവാഹശേഷം ഭര്‍ത്താവിനോടും കുടുംബത്തോടുമൊപ്പം വിദേശത്താണ് പ്രസില്ല. ഇപ്പോള്‍ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് താരം. താനോ ഭര്‍ത്താവോ യുഎഇയില്‍ ഒളിവില്‍ പോയിട്ടില്ലെന്നും തങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നുമാണ് പ്രസില്ല പറയുന്നത്.
പ്രെസില്ലയുടെ ഭര്‍ത്താവ് ബിസിനസ് പങ്കാളിക്ക് പണം നല്‍കാതെ കബളിപ്പിച്ചതിനാല്‍ യുഎഇയില്‍ ഇരുവര്‍ക്കും യാത്രാ വിലക്കും അറസ്റ്റ് വാറണ്ടുമുണ്ടെന്ന തരത്തിലായിരുന്നു ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത പ്രചരിച്ചത്. പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടാല്‍ നടിയെ അറസ്റ്റ് ചെയ്യുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു. ഇതിനെതിരെയാണ് താരം രംഗത്ത് വന്നത്. അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് തനിക്കെതിരെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രചരിക്കുന്നതെന്നും എന്ത് അടിസ്ഥാനത്തിലാണെന്ന് വാര്‍ത്ത നല്‍കുന്നതെന്ന് അറിയില്ലെന്നും പ്രസില്ല പറഞ്ഞു.
താനും ഭര്‍ത്താവും യുഎഇയുടെ നിയമത്തില്‍ നിന്നുകൊണ്ട് ബിസിനസ് നടത്തുന്നവരാണ്, തങ്ങള്‍ രണ്ടുപേരും ഒളിവില്‍ പോയിട്ടില്ല ഇപ്പോഴും യുഎഇയിലെ അജ്മാനില്‍ താമസിക്കുന്നുണ്ട്. ആര്‍ക്കു വേണമെങ്കിലും തങ്ങളെ എപ്പോള്‍ വേണമെങ്കിലും കാണാനുമാവും. തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ യുഎഇ പോലീസിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും അടുത്തദിവസം പരാതികൊടുക്കുമെന്നും പ്രെസില്ല പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close