ആസ്റ്ററിന് 11 കോടിയുടെ ലാഭം

ആസ്റ്ററിന് 11 കോടിയുടെ ലാഭം

ഫിദ-
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദമായ ജൂലൈ-സെപ്തംബറില്‍ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ 11 കോടി രൂപയുടെ ലാഭം നേടി. മുന്‍വര്‍ഷത്തെ സെപ്തംബര്‍ പാദത്തില്‍ ലാഭം 0.51 കോടി രൂപയായിരുന്നു. വരുമാനം 1,566 കോടി രൂപയില്‍ നിന്ന് 17 ശതമാനം ഉയര്‍ന്ന് 1,837 കോടി രൂപയിലെത്തി. പ്രതി ഓഹരി വരുമാനം 0.01 രൂപയില്‍ നിന്നുയര്‍ന്ന് 0.22 രൂപയായി. ഒമ്പത് രാജ്യങ്ങളിലായി 20 ആശുപത്രികളും 11 ക്ലിനിക്കുകളും 21 ഫാര്‍മസികളും ആസ്റ്ററിനുണ്ട്.
നടപ്പുവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ (ഏപ്രില്‍സെപ്തംബര്‍) ലാഭം 23 കോടി രൂപയാണ്. 2017ലെ സമാനകാലയളവില്‍ 76 കോടി രൂപയുടെ നഷ്ടമാണ് കമ്പനി കുറിച്ചത്. വരുമാനം ഇക്കാലയളവില്‍ 3,123 കോടി രൂപയില്‍ നിന്ന് 16 ശതമാനം വര്‍ധിച്ച് 3,612 കോടി രൂപയായി.

Post Your Comments Here ( Click here for malayalam )
Press Esc to close