വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ഹിന്ദുജ ഗ്രൂപ്പിനു കീഴിലുള്ള പ്രമുഖ വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡിന് പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ റിവിഗോയുടെ 120 കോടിയുടെ കരാര്‍. മികച്ച ഇന്ധനക്ഷമത നല്‍കുന്ന ഇന്റലിജന്റ് എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 500 ട്രക്കുകള്‍ നല്‍കുന്നതിനാണ് റിവിഗോ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. അശോക് ലെയ്‌ലാന്‍ഡ് ഗ്ലോബല്‍ ട്രക്ക്‌സ് പ്രസിഡന്റ് അനൂജ് കതൂരിയയും റിവിഗോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദീപക് ഗാര്‍ഗും ചേര്‍ന്നാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. ഇതോടെ രാജ്യത്താകമാനം കമ്പനിയുടെ പ്രവര്‍ത്തനം 25 ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 400 കുതിരശക്തിയുള്ള എന്‍ജിന്‍ ഇക്കഴിഞ്ഞ ഏപ്രിലിലാണ് അശോക് ലെയ്‌ലാന്‍ഡ് പുറത്തിറക്കിയത്.
ഈ വാഹനത്തെക്കുറിച്ച് ‘ഈ പുതിയ ഓര്‍ഡറിനൊപ്പം ഞങ്ങളുടെ ഫ്‌ളീറ്റ് സൈസ് 2700 ല്‍ അധികം വാഹനങ്ങളിലേക്ക് വ്യാപിക്കും. ലോജിസ്റ്റിക്കിലെ തടസ്സങ്ങളായി നില്‍ക്കുന്ന സമയക്കുറവ്, ഇന്ധനക്ഷമതയിലുണ്ടാകുന്ന നഷ്ടം, മെയ്‌ന്റേനന്‍സിലുള്ള കുറവ് എന്നിങ്ങനെ ലാഭങ്ങളുടെ എണ്ണം വര്‍ദ്ധിക്കും’ എന്ന് ‘റിഗോഗോ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ദീപക് ഗാര്‍ഗ് പറഞ്ഞു.