കോവിഡ്19 ന് എതിരെയുള്ള പ്രതിരോധ സന്ദേശവുമായി ‘അശനിപാതം’

കോവിഡ്19 ന് എതിരെയുള്ള പ്രതിരോധ സന്ദേശവുമായി ‘അശനിപാതം’

പിആര്‍ സുമേരന്‍-
കോവിഡ് 19 പ്രതിരോധ സന്ദേശമുയര്‍ത്തി യുവ സംവിധായകന്‍ യൂസഫ് മുഹമ്മദ് ഒരുക്കിയ ഷോര്‍ട്ട് മൂവി ‘അശനിപാതം’ സേഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ലോകത്തെ പിടിച്ച് ഉലയ്ക്കുന്ന കോവിഡ്19 ന് എതിരെയുള്ള പ്രതിരോധ സന്ദേശമാണ് ചിത്രത്തിന്റെ പ്രമേയം. ഭയമല്ല, ജാഗ്രതയാണ് അനിവാര്യമെന്ന്, അശനിപാതം ഷോര്‍ട്ട് മൂവി ചൂണ്ടിക്കാട്ടുന്നു. പ്രതിരോധം മാത്രമാണ് കോവിഡ് 19 ന് എതിരെ ഇപ്പോള്‍ നമുക്ക് ചെയ്യാനുള്ളത്. ആ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് അശനിപാതത്തിന്റെ ലക്ഷ്യമെന്ന് സംവിധായകന്‍ യൂസഫ് മുഹമ്മദ് പറയുന്നു. ‘ഫൈന്‍ ലൈന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രഭ ഒറ്റപ്പാല മാണ് അശനിപാതം നിര്‍മ്മിച്ചിരിക്കുന്നത്. രചന, സംവിധാനം- യൂസഫ് മുഹമ്മദ്. കൊറോണ മഹാമാരിയില്‍ ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ഒരിക്കലും തിരുത്താനാകാത്ത തെറ്റിലേക്ക് വീണുപോയ ഒരച്ഛന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ജയപ്രകാശ് ബേബി ആദ്യയ, സുചിത്ര മണികണ്ഠന്‍, ഉമ്മര്‍ പാലക്കാട് എന്നിവരാണ് അഭിനേതാക്കള്‍. ക്യാമറ- സുധീര്‍ ഒറ്റപ്പാലം, എഡിറ്റിങ്ങ്- വിപിന്‍ദാസ് കെ നവീന, സംഗീതം & പശ്ചാത്തല സംഗീതം- ജാഫര്‍ ഡ്രമ്മര്‍, ആര്‍ട്ട് & ടൈറ്റില്‍സ്- വിഷ്ണു നെല്ലായ, ഡിസൈന്‍സ്- വിവിഡ് മീഡിയ, പ്രൊഡക്ഷന്‍ മാനേജര്‍- രാമദാസ് മണ്ണൂര്‍, പി.ആര്‍.ഒ.- പി.ആര്‍. സുമേരന്‍.

Post Your Comments Here ( Click here for malayalam )
Press Esc to close