വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ആരോഗ്യ സഞ്ജീവനി പോളിസിയുടെ മാനദണ്ഡങ്ങളില്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. അടിസ്ഥാന ചികില്‍സകള്‍ക്ക് സഹായം ഉറപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയായ ആരോഗ്യ സഞ്ജീവനിയില്‍ ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയായിരിക്കണമെന്ന വ്യവസ്ഥയാണ് മാറ്റിയത്. ഒരു ലക്ഷത്തില്‍ത്താഴെ തുകയ്ക്കും 5 ലക്ഷത്തിനുമേല്‍ തുകയ്ക്കും ഇനി ഈ പോളിസിയില്‍ ഇന്‍ഷുറന്‍സ് നല്‍കാം. 50000ന്റെ ഗുണിതങ്ങളായിരിക്കണം സം ഇന്‍ഷ്വേര്‍ഡ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇപ്പോള്‍ മുതല്‍ പരിഷ്‌കരിച്ച പോളിസികള്‍ പുറത്തിറക്കാമെന്ന് ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റി (ഐആര്‍ഡിഎ) അറിയിച്ചു.