വിനീത് ശ്രീനിവാസനെ നായകനാക്കി അരവിന്ദന്റെ അതിഥികള്‍

വിനീത് ശ്രീനിവാസനെ നായകനാക്കി അരവിന്ദന്റെ അതിഥികള്‍

ഫിദ
വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ അവസാന വാരം ആരംഭിക്കും. പതിയാറ എന്റര്‍ടൈയിന്‍മെന്റിന്റെ ബാനറില്‍ പ്രദീപ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയില്‍ വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ശ്രീനിവാസനും ഉര്‍വശിയും ശാന്തികൃഷ്ണയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. അജു വര്‍ഗ്ഗീസ്, സലീംകുമാര്‍, ഷമ്മി തിലകന്‍, ദേവന്‍, ബൈജു, ബിജുക്കുട്ടന്‍, നിയാസ് ബക്കര്‍, സുബീഷ് സുധി, കെ.പി.ഏ.സി. ലളിത, സ്‌നേഹ ശ്രീകുമാര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
കേരള സംസ്ഥാന അവാര്‍ഡ് ജേതാവാണ് എം മോഹനന്‍. സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന എം മോഹനന്‍ മമ്മൂട്ടി ശ്രീനിവാസന്‍ എന്നിവര്‍ അഭിനയിച്ച ‘കഥ പറയുമ്പോള്‍’ എന്ന സിനിമയുടെ സംവിധായകനായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ കൂടെ 14ഓളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 2015ല്‍ സുരേഷ് ഗോപി, ഹണി റോസ് എന്നിവര്‍ നായകനും നായികയുമായി പുറത്തിറങ്ങിയ മൈഗോഡ് എന്നി ചിത്രങ്ങള്‍ക്ക് ശേഷമാണ് ‘അരവിന്ദന്റെ അതിഥികള്‍’ ഒരുങ്ങുന്നത്.
രചന രാജേഷ് രാഘവന്‍, ക്യാമറ സ്വരൂപ് ഫിലിപ്പ്, സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ് രഞ്ജന്‍ എബ്രാഹം, ആര്‍ട്ട് നിമേഷ് താനൂര്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്. പി ആര്‍ ഒ എ എസ്സ് ദിനേശ് എന്നിവരാണ് അണിയറ ശില്‍പ്പികള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close