ആപ്പിള്‍ വാച്ച് ഇനി ഇന്ത്യയിലേക്കും

ആപ്പിള്‍ വാച്ച് ഇനി ഇന്ത്യയിലേക്കും

വിഷ്ണു പ്രതാപ്
സെല്ലുലാര്‍ സൗകര്യമുള്ള ആപ്പിള്‍ വാച്ച് സീരീസ് 3 ഒടുവില്‍ ഇന്ത്യയിലേക്കും. ഐഫോണുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിച്ചിരുന്ന മുന്‍മോഡലുകളിലുള്ള ആപ്പിള്‍ വാച്ചുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായാണ് പുതിയ മോഡല്‍ വിപണിയിലിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ സെല്ലുലാര്‍ സേവനം ലഭ്യമല്ലാത്തതുകൊണ്ട് ഇവിടെ ഇത് അവതരിപ്പിച്ചിരുന്നില്ല. എന്നാലിപ്പോള്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലുമാണ് ആപ്പിള്‍ വാച്ച് സീരീസ് 3യെ വിപണിയിലെത്തിക്കുന്നത്. ഐഫോണില്‍ ഉപയോഗിക്കുന്ന നിലവിലുള്ള ജിയോ നമ്പര്‍ സീരീസ് 3യിലും ഉപയോഗിക്കാനാകും.
എയര്‍ടെല്‍, റിലയന്‍സ് ജിയോ വെബ്‌സൈറ്റുകളില്‍ ആപ്പിള്‍ വാച്ച് സീരീസ് 3ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താനാകും. മെയ് 11 മുതലാണ് ഫോണ്‍ വിതരണത്തിനെത്തുന്നത്. നോണ്‍ സെല്ലുലാര്‍ 38 എംഎം ആപ്പിള്‍ വാച്ച് സീരീസ് 3ക്ക് 32,380 രൂപയാണ് വില. ജിപിഎസ് സൗകര്യമുള്ള 42 എംഎം വാച്ച് സീരീസിന് 34,410 രൂപയാണ് വില. എല്‍.ടി.ഇ സൗകര്യത്തോടെയുള്ള മോഡലിന്റെ ഇന്ത്യന്‍ വില കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close