ആരാധകര്‍ നിരാശയില്‍ ഐഫോണ്‍ 8ന്റെ ലോഞ്ചിംഗ് വൈകുന്നു

ആരാധകര്‍ നിരാശയില്‍ ഐഫോണ്‍ 8ന്റെ ലോഞ്ചിംഗ് വൈകുന്നു

ആപ്പിള്‍ ഐഫോണിന്റെ ആരാധകര്‍ക്ക് നിരാശരാക്കികൊണ്ട് ഐഫോണ്‍ 8ന്റെ ലോഞ്ചിംഗ്് വൈകുന്നു. ആപ്പിളിന്റെ പുതിയ ഫോണ്‍ ഐഫോണ്‍ 8നെ കുറിച്ചുള്ള വാര്‍ത്തകളാണ് ടെക് ലോകത്ത് ഇപ്പോള്‍ നിറയുന്നത്. വയര്‍ലെസ് ചാര്‍ജിങ്, ടച്ച് ഐ.ഡി, എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേ പോലുള്ള നൂതന സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ ഫോണ്‍. വിവിധ ടെക് വെബ്‌സൈറ്റുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് 2018ല്‍ മാത്രമേ പുതിയ ഐഫോണിന്റെ ലോഞ്ചിംഗ്് ഉണ്ടാവു എന്നാണ് സൂചന. ആപ്പിളിനായി ഫോണുകള്‍ നിര്‍മിക്കുന്ന ഫോക്‌സോണ്‍ പുതിയ ഐഫോണ്‍ഫ7, ഐഫോണ്‍ഫ7 എസ് എന്നീ മോഡലുകളുടെ നിര്‍മാണത്തില്‍ ഈ വര്‍ഷം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിലവിലെ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും വിശ്വസിക്കാന്‍ സാധിമല്ലെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം. സാംസങ് അവരുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഗാലക്‌സി എസ്8 വിപണിയില്‍ പുറത്തിറക്കിയിരുന്നു. ഗാലക്‌സി എസ്8നോട് മല്‍സരിക്കാന്‍ ശക്തമായ മോഡലില്ലാതെ വിഷമിക്കുകയാണ് ആപ്പിള്‍. ഇയൊരു സാഹചര്യത്തില്‍ ഐഫോണ്‍ 8ന്റെ വരവ് നീണ്ടുപോയാല്‍ അത് ആപ്പിളിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.

Post Your Comments Here ( Click here for malayalam )
Press Esc to close