സൗജന്യ സര്‍വീസ് വാഗ്ദാനവുമായി ആപ്പിള്‍

സൗജന്യ സര്‍വീസ് വാഗ്ദാനവുമായി ആപ്പിള്‍

അളക ഖാനം-
കാലിഫോര്‍ണിയ: ടച്ച് സ്‌ക്രീന്‍ തകരാര്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഐഫോണ്‍ എക്‌സിനും ഡാറ്റാ നഷ്ടമുണ്ടാകുന്ന മാക്ബുക്ക് പ്രോസ് ലാപ്‌ടോപ്പിനും സൗജന്യ സര്‍വീസ് നല്‍കാമെന്ന് ആപ്പിളിന്റെ വാഗ്ദാനം. കഴിഞ്ഞ നവംബറില്‍ വിപണിയിലെത്തിയ ഐഫോണ്‍ എക്‌സിന്റെ ഡിസ്‌പ്ലേ സംബന്ധിച്ച് ലോകവ്യാപകമായി ആപ്പിളിന് പരാതികള്‍ ലഭിച്ചിരുന്നു.
കഴിഞ്ഞ സെപ്തംബറില്‍ ഐഫോണ്‍ എക്‌സ്.എസ്., എക്‌സ്.ആര്‍ പതിപ്പുകള്‍ അവതരിപ്പിച്ചതിന് പിന്നാലെ ഐഫോണ്‍ എക്‌സിന്റെ ഉത്പാദനം ആപ്പിള്‍ അവസാനിപ്പിച്ചിരുന്നു. ആപ്പിള്‍ എക്‌സിന്റെ സ്‌ക്രീന്‍ സൗജന്യമായി മാറ്റിത്തരാമെന്നാണ് ആപ്പിളിന്റെ വാഗ്ദാനം. 2017 ജൂണിനും ഈവര്‍ഷം ജൂണിലും ഇടയില്‍ വിറ്റഴിഞ്ഞ മാക്ബുക്ക് പ്രോസിന്റെ തകരാര്‍ സൗജന്യമായി സര്‍വീസും ചെയ്തു നല്‍കും.

Post Your Comments Here ( Click here for malayalam )
Press Esc to close