അനുഷ്‌കാ പരിണയം ഇറ്റലിയില്‍

അനുഷ്‌കാ പരിണയം ഇറ്റലിയില്‍

വിഷ്ണു പ്രതാപ്
മുംബൈ: വിരാട് കോഹ്‌ലിയുടെ അനുഷ്‌കാ പരിണയം ഇറ്റലിയില്‍. ശനി മുതല്‍ ചൊവ്വവരെ ഇറ്റലിയിലെ മിലാനില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാണ് ഇവരുടെ വിവാഹം. എന്നാല്‍, ക്രിക്കറ്റ് താരങ്ങള്‍ക്ക് ക്ഷണമില്ല. ഇവര്‍ക്കായി അടുത്ത 21ന് മുംബൈയില്‍ വിരുന്നൊരുക്കുമെന്നാണ് സൂചന.
അതേസമയം, വിവാഹകാര്യം അനുഷ്‌കയുടെ ഓഫിസ്‌നിഷേധിച്ചു. നടി കുറച്ചുനാളത്തേക്ക് സിനിമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കുമെന്നാണ് പി.ആര്‍ ഓഫിസറുടെ വിശദീകരണം. പരസ്യ ചിത്രീകരണത്തിനിടെ തുടങ്ങിയ ഇരുവരുടെയും സൗഹൃദം പ്രണയമായി മാറുകയായിരുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close