അനിയന്‍കുഞ്ഞും തന്നാലായത് ആഗസ്റ്റ് 30-ന്

അനിയന്‍കുഞ്ഞും തന്നാലായത് ആഗസ്റ്റ് 30-ന്

അജയ് തുണ്ടത്തില്‍-
നാട്ടില്‍ അടിച്ചുപൊളിച്ച് സുഖിയനായി ജീവിക്കുന്ന യുവാവ് അനിയന്‍കുഞ്ഞിന്റെ ജീവിതം ഒരു പ്രതിസന്ധിയെ നേരിടുന്നു. അതോടെ അയാള്‍, അമേരിക്കയിലേക്ക് പറിച്ചുനടപ്പെടേണ്ട അവസ്ഥയിലെത്തുന്നു. അയാളുടെ മൂത്ത നാല് സഹോദരിമാരും അമേരിക്കയിലാണ്. അമേരിക്കയിലെത്തുന്ന അനിയന്‍കുഞ്ഞിനെ, വിധി മറ്റുചില അപ്രതീക്ഷിത സാഹചര്യങ്ങളിലേക്ക് നയിക്കുന്നു. അതോടെ അവിടെ ഒരു പുതിയ അനിയന്‍കുഞ്ഞ് ജനിക്കുകയാണ്.
കിആന്‍, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, നന്ദു, അഭിരാമി, ഗീത, മാതു, ഭാഗ്യലക്ഷ്മി, സുനിത, മായാവിശ്വനാഥ്, ജോസ്‌കുട്ടി, നുസ്രത്ത്, ആല്‍ബര്‍ട്ട് അലക്‌സ്, അച്ചു എന്നിവരും ഒപ്പം അമേരിക്കന്‍ അഭിനേതാക്കളും അഭിനയിക്കുന്നു.
കഥ, സംവിധാനം – രാജീവ്‌നാഥ്, ബാനര്‍ – സെന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആന്റ് ഫോര്‍ ദി പീപ്പിള്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് (അമേരിക്ക), നിര്‍മ്മാണം – സലില്‍ ശങ്കരന്‍, ഛായാഗ്രഹണം-അഴകപ്പന്‍, ആഷിഷ് (അമേരിക്ക), തിരക്കഥ, സംഭാഷണം-വിനു എബ്രഹാം, ചീഫ് അസ്സോ: ഡയറക്ടര്‍ – ഷിബു ഗംഗാധരന്‍, അസ്സോ: ഡയറക്ടര്‍ – ലിനു ആന്റണി, എഡിറ്റിംഗ് – പ്രവീണ്‍, ഗാനരചന-കാവാലം നാരായണപ്പണിക്കര്‍, ജോയ് തമലം, സംഗീതം – എം. ജയചന്ദ്രന്‍, റോണി റാഫേല്‍, ആലാപനം – മംമ്ത മോഹന്‍ദാസ്, എം. ജയചന്ദ്രന്‍, വിഷ്ണുരാജ്, പ്രൊ: കണ്‍ട്രോളര്‍-ബാദുഷ, സൗണ്ട് മിക്‌സിംഗ് – എന്‍. ഹരികുമാര്‍, വസ്ത്രാലങ്കാരം – ഇന്ദ്രന്‍സ് ജയന്‍, കല – മഹേഷ് ശ്രീധര്‍, ചമയം – ബിനു കരുമം, പ്രൊ: എക്‌സി: പ്രതാപന്‍ കല്ലിയൂര്‍, കോറിയോഗ്രാഫി – ഉണ്ണികൃഷ്ണന്‍ വെണ്‍മണി, ഡിസൈന്‍സ് – കോളിന്‍സ്, സ്റ്റില്‍സ് – അജി മസ്‌കറ്റ്, ചാനല്‍ പ്രൊമോഷന്‍ – ഷെജിന്‍ ആലപ്പുഴ, വിതരണം – വള്ളുവനാടന്‍ ഫിലിംസ്, പി.ആര്‍.ഓ-അജയ്തുണ്ടത്തില്‍. ചിത്രം ആഗസ്റ്റ് 30-നെത്തും.

Post Your Comments Here ( Click here for malayalam )
Press Esc to close