ബംഗ്ലാദേശി നടി അഞ്ജു ഘോഷ് ബിജെപിയില്‍ ചേര്‍ന്നു

ബംഗ്ലാദേശി നടി അഞ്ജു ഘോഷ് ബിജെപിയില്‍ ചേര്‍ന്നു

വിഷ്ണു പ്രതാപ്-
കൊല്‍ക്കത്ത: പ്രശസ്ത ബംഗ്ലാദേശി ചലച്ചിത്ര താരം അഞ്ജു ഘോഷ് ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമബംഗാള്‍ ബിജെപി പ്രസിഡന്റ് ദലീപ് ഘോഷിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങിലാണ് നടിയുടെ പാര്‍ട്ടി പ്രവേശം. ബിജെപി പതാക കൈമാറിക്കൊണ്ട് പാര്‍ട്ടി പ്രസിഡന്റ് അഞ്ജു ഘോഷിനെ പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തു.
ബംഗ്ലാദേശി സിനിമയില്‍ വളരെ പ്രശസ്തയായ അഞ്ജു ഘോഷ് ബംഗാളി സിനിമകളിലും അഭിനയിച്ചിരുന്നു. എന്നാല്‍ ഏറെക്കാലമായി അവര്‍ സിനിമകളില്‍ സജീവമല്ല.
അഞ്ജു ഘോഷിന് ബിജെപി അംഗത്വം നല്‍കിയതിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇവരുടെ പൗരത്വം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന ആവശ്യവും നിരവധി കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനിറങ്ങിയ ബംഗ്ലാദേശി നടന്‍ ഫിര്‍ദൗസ് അഹമ്മദിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന്റെ ബിസിനസ് വിസ റദ്ദാക്കുകയും ഉടന്‍ രാജ്യംവിടാന്‍ ഉത്തരവിടുകയും ചയ്തിരുന്നു.
ഫിര്‍ദൗസ് ബംഗ്ലാദേശി പൗരനാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിനല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അഞ്ജു ഘോഷിന് ബിജെപി അംഗത്വം നല്‍കിയതിനെതിരെ പ്രതിഷേധമുയരുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close