സ്മാര്‍ട്ടായി ഓറിയോ 8.0 പുറത്തിറങ്ങി

സ്മാര്‍ട്ടായി ഓറിയോ 8.0 പുറത്തിറങ്ങി

വിഷ്ണു പ്രതാപ്
ഗൂഗിള്‍ ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ‘ഓറിയോ’ 8.0 പുറത്തിറങ്ങി. കൂടുതല്‍ സ്മാര്‍ട്ട്, സേഫ്,സ്്‌ട്രോങ്, സ്വീറ്റ് എന്നീ വിശേഷണങ്ങളോടെയാണ് അന്‍ഡ്രോയിഡ് എട്ടാം പതിപ്പായ ഓറിയോയുടെ വരവ്. അമേരിക്കയില്‍ 91 വര്‍ഷത്തിനിടെ ഉണ്ടായ സൂര്യഗ്രഹണത്തിനിടെയായിരുന്നു ഓറിയോയുടെയും ലോഞ്ച്. ഗ്രഹണത്തിന് സൂര്യനും ചന്ദ്രനും ചേര്‍ന്ന് ആകാശത്ത് സൃഷ്ടിക്കപ്പെടുന്ന ‘ഒ’ ആകൃതിക്കു സമാനമാണ് ആന്‍ഡ്രോയ്ഡ് ഒ എന്നതായിരുന്നു വിശദീകരണം. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് പുതിയ ഒ.എസ്. പുറത്തിറക്കിയത്.
കൂടുതല്‍ മികച്ച ബാറ്ററി പെര്‍ഫോമന്‍സായിരിക്കും ആന്‍ഡ്രോയ്ഡ് ഒയുടെ പ്രധാന ഗുണം. ബാക്ക്ഗ്രൗണ്ടിലുള്ള ആപ്ലിക്കേഷനുകളെ നിയന്ത്രിച്ചായിരിക്കും ബാറ്ററിയുടെ ആയുസ്സ്‌കൂട്ടുക. നോട്ടിഫിക്കേഷനുകള്‍ എങ്ങനെയാണ് ഫോണില്‍ ലഭിക്കേണ്ടത് എന്നതിന്മേല്‍ യൂസര്‍ക്ക് ‘ഒ’ വഴി കൂടുതല്‍ നിയന്ത്രണം ലഭിക്കും. ഇമോജികളില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ഫീച്ചറുകളാണ് ‘ഒ’യില്‍ കാത്തിരിക്കുന്നതും. ഗൂഗിള്‍ പിക്‌സല്‍, ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എല്‍ എന്നിവയിലായിരിക്കും ആന്‍ഡ്രോയ് ഓറിയോ ഓപറേറ്റിങ് സിസ്റ്റം ആദ്യം എത്തുക. പിന്നീട് നെക്‌സസസ് മോഡലുകളിലും നോക്കിയയുടെ പുതിയ മോഡലുകളിലും ഒ.എസ്. എത്തും.

Post Your Comments Here ( Click here for malayalam )
Press Esc to close