എന്റെ പങ്കാളി നീലം ഗില്‍

എന്റെ പങ്കാളി നീലം ഗില്‍

രാംനാഥ് ചാവ്‌ല
ബ്രിട്ടീഷ് സിനിമാ താരം എമി ജാക്‌സണ്‍ സ്വവര്‍ഗാനുരാഗിതന്നെയെന്ന് സ്ഥിരീകരണം. പ്രമുഖ മോഡലും ഇന്ത്യക്കാരിയുമായ നീലം ഗില്‍ ആണ് പങ്കാളി. എമി സ്വവര്‍ഗാനുരാഗിയാണോ അല്ലയോ എന്ന ചര്‍ച്ചയായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി സിനിമാ ലോകത്തും ആരാധകര്‍ക്കുമിടയില്‍ നടന്നിരുന്നത്. അതിനിടയിലാണ് എമി സ്വവര്‍ഗാനുരാഗിയാണെന്ന സ്ഥിരീകരണവുമായി നീലം തന്നെ രംഗത്തെത്തിയത്. നീലത്തിനൊപ്പം നില്‍ക്കുന്ന ചിത്രവും എമി പുറത്തുവിട്ടിട്ടുണ്ട്. ഈ ചിത്രത്തിന് ‘വൈഫ് ലൈഫ്’ എന്നാണ് എമി വിശേഷണം നല്‍കിയത്.
ഇരുപത്തിമൂന്നുകാരിയായ നീലം പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം മോഡലുമായിട്ടുണ്ട്. വിയന്നയില്‍ നടന്ന ലൈഫ് ബോള്‍ ഇവന്റില്‍ എമിയോടൊപ്പം നീലം പങ്കെടുത്തിരുന്നു. ഇരുവരുമൊന്നിച്ചുള്ള ചിത്രത്തിന് താഴെ നീലം കുറിച്ചിരിക്കുന്നതും ഭാര്യയെന്നാണ്. ഇതോടെ ഇരുവരും ജീവിത പങ്കാളികളാകാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് സൂചന.
എന്നാല്‍ കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് ബ്രിട്ടീഷ് ബിസിനസ്‌കാരന്‍ ജോര്‍ജ് പനായോട്ടുമായി എമിയുടെ വിവാഹം ഉറപ്പിച്ചെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. ഇതിനിടെയാണിപ്പോള്‍ നീലവുമായുള്ള ബന്ധം.

Post Your Comments Here ( Click here for malayalam )
Press Esc to close