അക്കൗണ്ട്് ഹാക്ക് ചെയ്യപ്പെട്ടു; അമിതാഭ് ബച്ചന്റെ ട്വിറ്ററില്‍ ഇമ്രാന്‍ ഖാന്‍

അക്കൗണ്ട്് ഹാക്ക് ചെയ്യപ്പെട്ടു; അമിതാഭ് ബച്ചന്റെ ട്വിറ്ററില്‍ ഇമ്രാന്‍ ഖാന്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ബോളീവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. ബച്ചന്റെ ട്വിറ്റര്‍ ഹാന്‍ഡിലിന്റെ പ്രൊഫൈല്‍ ചിത്രം അദ്ദേഹത്തിന്റേത് തന്നെ ആയിരുന്നു. എന്നാല്‍, ഹാക്ക് ചെയ്തവര്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രമാണ് പ്രൊഫൈലായി നല്‍കിയത്.
‘പാക്കിസ്ഥാനെ സ്‌നേഹിക്കൂ..’ തുടങ്ങിയ ട്വീറ്റുകളും പേജില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ടിരുന്നു. റംസാന്‍ മാസത്തില്‍ ഇന്ത്യ ദയയില്ലാതെ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരെ ആക്രമിച്ചുവെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇതിന് പകരം ചോദിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്നുമായിരുന്നു ഒരു ട്വീറ്റ്.
തുര്‍ക്കിഷ് ഫുട്‌ബോള്‍ കളിക്കാര്‍ക്കെതിരെയുള്ള ഐസ്ലന്റ്് റിപ്പബ്ലിക്കിന്റെ മോശം പെരുമാറ്റത്തിനെതിരെയുള്ള പ്രതിഷേധമാണിതെന്നും വലിയ സൈബര്‍ ആക്രമണത്തിന്റെ തുടക്കമാണിതെന്നും മറ്റൊരു ട്വീറ്റില്‍ രേഖപ്പെടുത്തിയിരുന്നു. ഐല്‍ദിസ് തിം തുര്‍ക്കിഷ് സൈബര്‍ ആര്‍മിനി എന്നപേരും ചില ട്വീറ്റുകള്‍ക്കൊപ്പം ഉപയോഗിച്ചിരുന്നു.
അക്കൗണ്ടിന്റെ കവര്‍ ചിത്രവും ഹാക്കര്‍മാര്‍ മാറ്റി. ഐല്‍ദിസ് തിം എന്ന പേരും ഒപ്പം അവരുടെ ചിഹ്നവും കഴുകന്റെ ചിത്രവുമാണ് കവര്‍ ചിത്രമായി നല്‍കിയത്. ഹാക്ക് ചെയ്യപ്പെട്ടെന്ന് മനസിലായി നിമിഷങ്ങള്‍ക്കകം ബച്ചന്റെ ട്വിറ്റര്‍ ആക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടു. നേരത്തെ, നടന്‍ ഷാഹിദ് കപൂറിന്റെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. സംഭവത്തേക്കുറിച്ച് ബച്ചനോ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.

 

Post Your Comments Here ( Click here for malayalam )
Press Esc to close