അംബാസഡര്‍ ഇനി പീജിയറ്റിന് സ്വന്തം

അംബാസഡര്‍ ഇനി പീജിയറ്റിന് സ്വന്തം

സാധാരണക്കാരന്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ളവരുടെ ‘അംബാസഡറാ’യിട്ടുള്ള അംബാസഡര്‍ കാര്‍ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് തങ്ങളുടെ ബ്രാന്റ് 80 കോടി രൂപക്ക് ഫ്രാന്‍സിലെ കാര്‍ നിര്‍മാണ കമ്പനിയായ പീജിയറ്റിന് വിറ്റു. മൂന്ന് വര്‍ഷം മുമ്പ് കമ്പനി അംബാസഡര്‍ കാറിന്റെ നിര്‍മാണം അവസാനിപ്പിച്ചിരുന്നു.അതേസമയം, പീജിയറ്റ് അംബാസഡര്‍ വാങ്ങിയെങ്കിലും ഇന്ത്യയില്‍ അവര്‍ തങ്ങളുടെ കാറിന് ഈ ബ്രാന്‍ഡ് ഉപയോഗിക്കുമോയെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസമാണ് സി.കെ.ബിര്‍ള ഗ്രൂപ്പും പീജിയറ്റും തമ്മില്‍ അന്തിമ ധാരണയിലെത്തിയത്. 196070കളില്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയ അംബാസഡര്‍ കാര്‍ വെറുമൊരു കാര്‍ മാത്രമായിരുന്നില്ല, മറിച്ച് ഇന്ത്യയുടെ നഗരജീവിതത്തിന്റെ അവിഭാജ്യഘടകം കൂടിയായിരുന്നു അത്. 1980 വരെ അംബാസഡര്‍ തന്റെ ഈ മേധാവിത്തം തുടര്‍ന്നെങ്കിലും മാരുതി 800 കാറുകളുടെ വരവോടെ അംബാസഡറിന് പിന്മാറേണ്ടി വന്നു. പിന്നീട് വന്ന മുന്‍നിര കാറുകളോട് മത്സരിക്കാനാവാതെയും വന്നതോടെ 2014ല്‍ അംബാസഡര്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് പൂര്‍ണമായും തുടച്ചു നീക്കപ്പെട്ടു. 1980കളില്‍ 24,000 യൂണിറ്റ് ആയിരുന്നത് 201314ല്‍ 2500 യൂണിറ്റായി കുറഞ്ഞിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close