വനിതാ സംരംഭകരെ ശക്തീകരിക്കുന്നതിന് സഹേലി പദ്ധതി

വനിതാ സംരംഭകരെ ശക്തീകരിക്കുന്നതിന് സഹേലി പദ്ധതി

വിഷ്ണു പ്രതാപ്
കൊച്ചി: രാജ്യത്തുടനീളം വനിതാ സംരംഭകരെ ശക്തീകരിക്കുന്നതിനും അവരുടെ ഉത്പന്നങ്ങള്‍ ആമസോണ്‍ വിപണി വഴി വിറ്റഴിക്കാന്‍ പ്രാപ്തരാക്കുന്നതിനുമായി ആരംഭിച്ച ആമസോണ്‍ സഹേലി പദ്ധതി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുതിയ പങ്കാളികളെ ഉള്‍പ്പെടുത്തി ആമസോണ്‍ വികസിപ്പിച്ചു. നിലവിലെ പങ്കാളികളെ കൂടാതെ മന്‍ ദേശി ഫൗണ്ടേഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് വുമണ്‍ ഇന്റര്‍പ്രണേഴ്‌സ് എന്നിവരാണ് പുതുതായി സഹേലി പദ്ധതിയുമായി സഹകരിക്കുക.
പങ്കാളിത്ത സംഘടനകളുമായി ബന്ധപ്പെട്ട് വനിതാ സംരംഭകര്‍ക്ക് അവരുടെ ഉത്ന്നങ്ങള്‍ ആമസോണിലെ സഹേലി സ്‌റ്റോര്‍ വഴി പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും സാധിക്കും.
2017 നവംബറില്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ തൊള്ളായിരത്തോളം പുതിയ ഉത്പന്നങ്ങള്‍ വനിതാ സംരംഭകര്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്പന്നങ്ങളുടെ പട്ടികയുണ്ടാക്കി ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കല്‍, പായ്ക്കിംഗ്, ചരക്കു കയറ്റി അയയ്ക്കല്‍, അക്കൗണ്ട് മാനേജ്‌മെന്റ്, ഉപഭോക്തൃ സേവനം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സമഗ്രമായ സൗജന്യ പരിശീലനവും നല്‍കും.

Post Your Comments Here ( Click here for malayalam )
Press Esc to close