ആമസോണിന് ഇന്ത്യയില്‍ 1,680 കോടി രൂപയുടെ നിക്ഷേപം

ആമസോണിന് ഇന്ത്യയില്‍ 1,680 കോടി രൂപയുടെ നിക്ഷേപം

ബിസിനസ് രംഗത്തെ ഭീമനായ ആമസോണിന് ഇന്ത്യയില്‍ 1,680 കോടി രൂപയുടെ നിക്ഷേപം. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി ഇകൊമേഴ്‌സ് മേഖലയുടെ ഉയര്‍ച്ച്ക്കുവേണ്ടിയാണ് ഈ അധിക നിക്ഷേപം. ആമസോണിന്റെ 500 കോടി ഡോളര്‍ (ഏകദേശം 33,500 കോടി രൂപ) നിക്ഷേപത്തിനുള്ളിലുള്ള ഒരു ഗഡുവാണിത്. ഇകൊമേഴ്‌സ് മേഖലയിലെ പ്രധാന എതിരാളിയായ ഫ്‌ലിപ്കാര്‍ട്ടിനെതിരെ പോരാടുകയാണ് ആമസോണിന്റെ മുഖ്യ ലക്ഷ്യം. ആമസോണ്‍ സെല്ലര്‍ സര്‍വീസ് (ആമസോണ്‍ ഇന്ത്യ) പോയമാസം ഈ തുക കൈപ്പറ്റിയെന്ന് വാണിജ്യകാര്യ മന്ത്രാലയത്തില്‍ സമര്‍പ്പിച്ച രേഖകളില്‍ ചൂണ്ടിക്കാട്ടി. 200 കോടി ഡോളറിന്റെ നിക്ഷേപത്തിനു പുറമേ അധികമായി 300 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷം ജൂണിലാണ്. ഇതുവരെ 200 കോടി ഡോളറിനു മുകളില്‍ ആമസോണ്‍ ഇന്ത്യ മാതൃകമ്പനിയില്‍നിന്നു കൈപ്പറ്റിക്കഴിഞ്ഞു. രാജ്യത്ത് ആമസോണ്‍ ഇന്ത്യ പ്രവര്‍ത്തനമാരംഭിച്ച് നാലു വര്‍ഷം പിന്നിട്ടതേയുള്ളൂ. തുടര്‍ച്ചയായ നിക്ഷേപങ്ങള്‍ കമ്പനിയെ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ഉപകരിക്കുമെന്ന് ആമസോണ്‍ ഇന്ത്യ അറിയിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close