ഫ്രീഡം സെയില്‍ ഓഫറുമായി ആമസോണ്‍. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ആമസോണ്‍ ഇന്ത്യ നടത്തുന്ന ഫ്രീഡം സെയില്‍ ഓഗസ്റ്റ് 8 മുതല്‍ 11 വരെ ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റില്‍ നടക്കും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ഡെബിറ്റ് കാര്‍ഡ് ഇഎംഐ, നോ കോസ്റ്റ് ഇഎംഐ തുടങ്ങിയ ഓഫറുകളുമുണ്ട്.
മൊബൈല്‍ ഫോണുകളിലും ആക്‌സസറികളിലും 40 ശതമാനം വരെ ഡിസ്‌കൗണ്ടും തിരഞ്ഞെടുത്ത ഫോണുകളില്‍ അധിക എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. ഇതോടെ ചില ബ്രാന്‍ഡുകളുടെ ഫോണുകള്‍ പകുതി വിലയ്ക്ക് ലഭിക്കും. സ്മാര്‍ട്വാച്ച്, ക്യാമറ തുടങ്ങിയവയ്ക്ക് 50 ശതമാനം വരെയും ഹെഡ്‌ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും 60 ശതമാനം വരെയും വിലക്കുറവു വാഗ്ദാനം ചെയ്യുന്നുണ്ട്.