ആമസോണ്‍ സിഇഒ ജെഫ് ബെസോസും ഭാര്യ മക്കന്‍സിയും വേര്‍പിരിയുന്നു

ആമസോണ്‍ സിഇഒ ജെഫ് ബെസോസും ഭാര്യ മക്കന്‍സിയും വേര്‍പിരിയുന്നു

അളക ഖാനം-
ന്യുയോര്‍ക്ക്: ആമസോണ്‍ സിഇഒ ജെഫ് ബെസോസും ഭാര്യ മക്കന്‍സിയും വിവാഹമോചിതരാകുന്നു. 25 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്. ട്വിറ്ററില്‍ ഇരുവരും സംയുക്തമായി നല്‍കിയ പ്രസ്താവനയില്‍ വിവാഹമോചനം സ്ഥിരീകരിച്ചു.
25 വര്‍ഷം മുന്പ് ആരംഭിച്ച ആമസോണ്‍, മൈക്രോസോഫ്റ്റിനെ മറികടന്ന് ഈ ആഴ്ച ലോകത്തിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് കമ്പനിയായി മാറിയതിനു പിന്നാലെയാണ് വിവാഹമോചന വാര്‍ത്ത പുറത്തുവരുന്നത്. ബ്ലൂംബര്‍ഗ് ബില്ല്യണയര്‍ ഇന്‍ഡക്‌സ് അനുസരിച്ച് നിലവില്‍ ലോകത്തെ ഏറ്റവും സമ്പന്നനാണ് ജെഫ് ബെസോസ്. 137 ശതകോടി ഡോളറാണ് ബെസോസിന്റെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റിന്റെ ബില്‍ഗേറ്റ്‌സിനേക്കാള്‍ 45 ശതകോടി ഡോളറാണിത്.
48കാരിയായ മക്കന്‍സി അറിയപ്പെടുന്ന എഴുത്തുകാരി കൂടിയാണ്. ദി ടെസ്റ്റിംഗ് ഓഫ് ലൂഥര്‍ ആല്‍െ്രെബറ്റ്, ടേപ്‌സ് എന്നിവ ഇവരുടെ ഗ്രന്ഥങ്ങളാണ്. നാലു കുട്ടികളാണ് ദമ്പതികള്‍ക്ക്. ഇതില്‍ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തതാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close