രാംനാഥ് ചാവ്‌ല-
മുംബൈ: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വമ്പന്‍ ഓഫറുകളും, വിലക്കിഴിവും ഒക്ടോബര്‍ 17മുതല്‍ ആരംഭിക്കുന്നു. ദീപവലി, പൂജ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ആണ് ഒക്ടോബര്‍ 17മുതല്‍ ആരംഭിക്കുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലൂടെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ 70 ശതമാനം വരെ കിഴിവുകളും എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകളും അടക്കം വലിയ ഓഫറുകളായിരിക്കും ലഭിക്കുക. ചില ഓഫറുകള്‍ ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദിവസം അടുക്കുന്തോറും കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കും. ആമസോണിന്റെ ഒരു പ്രത്യേക മൈക്രോസൈറ്റില്‍ കമ്പനി ഡീലുകളും ഓഫറുകളും ഇതിനോടകം തന്നെ ലിസ്റ്റ് ചെയ്ത്കഴിഞ്ഞു. നോകോസ്റ്റ് ഇഎംഐ ഓഫറുകള്‍, എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് എന്നിവ കൂടാതെ സ്മാര്‍ട് ഫോണുകള്‍ക്കും സ്മാര്‍ട് ടിവികള്‍ക്കും ഇതുവരെ കണ്ടിട്ടില്ലാത്ത ഓഫറുകളാണ് നല്‍കുകയെന്ന് ആമസോണ്‍ അറിയിച്ചിരുന്നു. ഹോം ആന്‍ഡ് കിച്ചന്‍ വിഭാഗത്തില്‍ 60 ശതമാനം വരെയും, വസ്ത്രങ്ങള്‍ക്ക് 70 ശതമാനം വരെയും, ഭക്ഷണ സാധനങ്ങള്‍ക്ക് 50 ശതമാനം വരെയും, ഇലക്‌ട്രോണിക്‌സ് അനുബന്ധ ഉള്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെയും, ആമസോണ്‍ ഫാഷനില്‍ 80 ശതമാനം വരെയും കിഴിവും, മൊബൈലുകള്‍ക്ക് 40 ശതമാനം വരെ ഇളവും പ്രതീക്ഷിക്കാം.