ദുര്‍ബലര്‍ക്ക് സിനിമാ രംഗത്ത് പിടിച്ചുനില്‍ക്കാനാവില്ല: അമല പോള്‍

ദുര്‍ബലര്‍ക്ക് സിനിമാ രംഗത്ത് പിടിച്ചുനില്‍ക്കാനാവില്ല: അമല പോള്‍

ഫിദ-
പൃഥ്വിരാജിന്റെ നായികയായി ആടുജീവിതത്തിലൂടെ വീണ്ടും മലയാളത്തിലെത്തുകയാണ് അമലാപോള്‍. കൈനിറയെ ചിത്രങ്ങളുള്ള അമലക്ക് ഓരോ വിഷയത്തിലും തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളുണ്ട്. സിനിമാ മേഖലയില്‍ സ്ത്രീകള്‍നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് അവര്‍. ദുര്‍ബലമനസുള്ള പെണ്‍കുട്ടികള്‍ക്ക് സിനിമാ രംഗത്ത് പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് അമല പറയുന്നത്. സിനിമയിലല്ല, എത് മേഖലയിലാണെങ്കിലും ദുര്‍ബലരായിപോയാല്‍ പെണ്‍കുട്ടികള്‍ പലതരം ചൂഷണങ്ങളെയും നേരിടേണ്ടി വരും. ശക്തമായ അഭിപ്രായങ്ങളും തീരുമാനങ്ങളും എതൊരു പെണ്‍കുട്ടിക്കും ആവശ്യമാണ്. സിനിമാ രംഗത്തുനിന്നും എന്ത് പ്രശ്‌നങ്ങള്‍ വന്നാലും വളരെ കൂളായി പൊരുതി നില്‍ക്കണമെന്നും അമല പറയുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close